ലോകമെ ശൂന്യത ദു:ഖത്തിൻ നിഴലായി കണ്ണീർ തടങ്ങളായി ഈ ദു:ഖമാം ഭൂമിയിലെ മനുഷ്യജന്മം.... ഇരുട്ടിന്റെ തേരിൽ വെളിച്ചം തേടി പായുകയാം ജനം എവിടെയും ഭീതി കൊറോണതൻ ഭീതി ഒരു സഹായത്തിനായി തേടുന്നരാ ജീവൻ പായുന്ന കുതിരയെപ്പോൽ മരണം കുതിക്കുന്നു ശവം കണ്ടു കണ്ണുനീർ പൊഴിക്കുന്നു മനുഷ്യരാശി അതിരുകളില്ലാത്ത മാനം പുതച്ചൊരു ഗോളത്തിൽ വന്ന ഭീതിയെ അകറ്റാം ഒത്തൊരുമതൻ കണ്ണികളായി ചെറുക്കാം ഈ വ്യാധിയെ........
സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത