എ.യു.പി.എസ്. ചെമ്പ്രശ്ശേരി/അക്ഷരവൃക്ഷം/ കൈ കോർക്കാം ഒരുമിച്ച്

11:55, 30 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vanathanveedu (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൈ കോർക്കാം ഒരുമിച്ച്

കന്യാപുരം എന്ന ഗ്രാമത്തിൽ രാമുവും ഭാര്യയും അവർക്ക് രണ്ട് പെൺകുട്ടികളും ഉണ്ടായിരുന്നു. മൂത്തവൾ നാലാം ക്ലാസ്സിലും ഇളയവൾ രണ്ടിലും പഠിക്കുന്നു. അവർക്കൊരു ആട്ടിൻകുട്ടി ഉണ്ടായിരുന്നു. സ്കൂൾ വിട്ട് വന്നാൽ അവർ കുറച്ചു നേരം ആടിനെ മേയ്ക്കുകയും കളിക്കുകയും ചെയ്യും. അങ്ങനെയിരിക്കെ ഒരു ദിവസം ഇളയവൾക്ക് പനിയും ഛർദിയും വന്നു. അമ്മയും അച്ഛനും അവളെ ആശുപത്രിയിൽ കൊണ്ടുപോയി. രണ്ട് ദിവസം കഴിഞ്ഞ് മുത്തവൾക്കും ഇതാവർത്തിച്ചു. പിന്നെ അച്ഛനും അമ്മയ്ക്കും ഇതാവർത്തിച്ചു. എല്ലാവർക്കും ഇത് വന്നപ്പോൾ എന്താണ് കാരണം എന്ന് അവർ ആലോചിച്ചു. പൈപ്പിലെ വെള്ളം പരിശോധിച്ചപ്പോൾ നിറയെ പുഴുക്കൾ. അവർ ടാങ്ക് പോയി നോക്കി. എന്നിട്ട് വൃത്തിയാക്കി. ഇതിൽ നമുക്ക് എന്ത് മനസ്സിലാക്കാം. വീടും പരിസരം വും ആഴ്ചയിൽ ഒരിക്കൽ dry day ആചരിക്കണം. പ്ലാസ്റ്റിക് വീടിനു ചുറ്റും കുമിഞ്ഞ് കൂടാൻ അനുവദിക്കരുത്. ഇവരുടെ അനുഭവം നമുക്ക് ഉണ്ടാവാതിരിക്കാൻ നമുക്കെല്ലാവർക്കും പ്രയത്‌നിക്കാം.



റിയ മെഹ്റിൻ
7 H എ.യു.പിസ്കൂൾ ചെമ്പ്രശ്ശേരി
മഞ്ചേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - vanathanveedu തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കഥ