സെന്റ്.മേരീസ്.എം.എം.യു.പി.എസ്.അടൂർ/അക്ഷരവൃക്ഷം/വീണ്ടെടുക്കാം പ്രകൃതി തൻ താളം

Schoolwiki സംരംഭത്തിൽ നിന്ന്
01:12, 30 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Rethi devi (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=   വീണ്ടെടുക്കാം പ്രകൃതി തൻ ത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
  വീണ്ടെടുക്കാം പ്രകൃതി തൻ താളം    


ഒളുകും നദിയും പുഴയും
മാമലയാറുകൾ കുന്നിൻ ചെരുവുകൾ
കാട്ടാറിൽ കുതിക്കും ശബ്ദം
മധുരനാദം മുഴക്കും പക്ഷികൾ
പ്രകൃതിയിൽ കാണാം പ്രകൃതീശ്വരൻ
തൻ കൈയ്യൊപ്പ്
         സമുദ്രം തൻ ആഴങ്ങളിൽ ഊളിയിട്ടാൽ
         കാണാം മറ്റൊരു ജീവലോകം
അമ്മയാം പ്രകൃതി.
  നീ മാനവർക്കെന്നും ഒരഭയസ്ഥാനി
  എന്തുപറ്റി നിനക്ക് എൻ പ്രകൃതി
  നിൻ തുടിക്കും താളബോധം എവിടെ
  മാറിമറിയും ഋതുക്കളെവിടെ
  കൊതിക്കുന്നു ഞാനാ കുളിർ മളയ്ക്കായി
  പ്രകൃതി നീ എന്നുമൊരു ത്യാഗിനി.
നിൻ ശ്വാസമാം മരങ്ങളെ
മാനവർ വെട്ടി വീഴ്ത്തി
നിൻ കാമുകിയാം നദിയെ
മാനവർ തടഞ്ഞു നിർത്തി
കുന്നുകൾ, വയലുകൾ, എല്ലാം നിർത്തി
സഹിക്കില്ല നിനക്കീ അധർമ്മങ്ങൾ
പ്രകൃതി തൻ രോഷം അണപ്പൊട്ടിയൊഴുകി
വിറങ്ങലിച്ചു നിന്നു നാം ഒരു മാത്രയിൽ
തിരിച്ചെടുത്തു നദി തൻ വഴികൾ
വിലയായ് കൊടുത്തു നാം
ഉറ്റവർ തൻ ജീവനുകൾ
പ്രകൃതിയോട് മല്ലിടല്ലേ.....
ദ്രോഹിക്കരുത് നിന്നമ്മയെ....
മാപ്പിരക്കൂ നിൻ പാപത്തിനായ്
കൊതിച്ചു നിൽക്കുന്നു ഞാനാ
സുന്ദരമാം പഴയ പ്രകൃതിക്കായ്.

 

ഡൽന എസ് ബാബു
6 B സെന്റ്.മേരീസ്.എം.എം.യു.പി.എസ്.അടൂർ
അടൂർ ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത