ഗവൺമെന്റ് ഗേൾസ് വി.എച്ച്.എസ്.എസ് മണക്കാട്/അക്ഷരവൃക്ഷം/കൊറോണ പറഞ്ഞ കഥ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ പറഞ്ഞ കഥ

ഞാൻ കൊറോണ വൈറസ് പേരുകേട്ട വൈറസ് കുടുംബത്തിലെ അംഗം . നിങ്ങളെ പോലെ തന്നെ ഈ പ്രകൃതിയിലെ ഒരു പ്രജ ചൈനയിലെ ഒരു ഘോര വനത്തിലെ ഒരു കാട്ടുപന്നിയുടെ കുടലിൽ കുഞ്ഞു പരാതികളുമായി കഴിഞ്ഞുകൂടുകയായിരുന്നു ഞാൻ . ഒരു ദിവസം ചൈനയിലെ കാട്ടിലേക്ക് ഒരു നായ കൂട്ടൂക്കാരനും സംഘവും കടന്നുവന്നു. അന്നേരം മൃഗങ്ങളെ വെടിവെച്ചു വീഴ്ത്തി കൂട്ടത്തിൽ ഞാൻ പാർതിരുന്ന കാട്ടുപന്നിയെയും ചത്തുവീണു മൃഗങ്ങളെയും വണ്ടിയിൽ കയറ്റി പൂ വുഹാൻഎന്ന പട്ടണത്തിലെ മാംസ മാർക്കറ്റിൽ കൊണ്ടുപോയിവിറ്റ് ഞങ്ങൾ പേടിച്ചു വിറച്ചു ചൈനക്കാരുടെ ഇഷ്ടവിഭവമാണ് കാട്ടുപന്നി പോർക്ക് മസാല പുരട്ടി നിർത്തി പൊരിച്ചു തിന്നും കൂട്ടത്തിൽ ഞാനും ചാവും ഭാഗ്യത്തിന് വെട്ടുകാരൻ പന്നിയുടെ വയർ തുറന്നു ആന്തരിക അവയവങ്ങൾ എടുത്തു പുറത്തു കളഞ്ഞു ആ തക്കത്തിന് ആ ചെറുപ്പക്കാരൻ കൈകളിൽ കയറിപ്പറ്റാൻ എനിക്ക് കഴിഞ്ഞു അവൻ മൂക്ക് ചൊറിഞ്ഞപ്പോൾ ശ്വാസനാളം വഴി നേരെ ശ്വാസകോശത്തിലേക്ക് കടന്നു. ഇനിയും 14 ദിവസം സമാധിയാണ് ആണ് ആണ് ഈ സമാധിയിൽ ആണ് ആണ് ആണ് ഞങ്ങൾ പെറ്റുപെരുകുന്നത് അത് കോശവിഭജനം വഴി ഒന്നിൽ നിന്ന് രണ്ട് ആകാനും രണ്ടിൽ നിന്ന് നാല് .ആകാനും പിന്നെ ആയിരക്കണക്കിന് ആകാനും ലക്ഷങ്ങൾ ആകാനും ഞങ്ങൾക്ക് അ 14 ദിവസം ധാരാളം. ഞാൻ ശരീരത്തിൽ കയറി കഴിഞ്ഞു ഏതാനും ദിവസം കഴിഞ്ഞപ്പോൾ പനിയും ചുമയും തുമ്മലും തുടങ്ങി.ഇതിനിടയിൽ പുതുതായി വിരിഞ്ഞിറങ്ങിയ എൻറെ കുഞ്ഞു ചൈനക്കാരൻ ഭാര്യയുടെയും മക്കളുടെയും അയൽക്കാരന്റെയും ശരീരത്തിൽ കയറിപ്പറ്റി .ലോക സഞ്ചാരങ്ങൾക്ക് ഉള്ള ഒരുക്കങ്ങൾ നടത്തുകയായിരുന്നു ഞാൻ . പാവം ചൈനക്കാരൻ ആശുപത്രിയിലായി .നല്ല ശ്വാസതടസ്സവും ശ്വാസകോശങ്ങളിൽ പഴുപ്പും ഉണ്ടായിരുന്നു .ന്യൂമോണിയ ആണെന്നാണ് ഡോക്ടർ. കരുതിയത് അതിനുള്ള ചികിത്സയും തുടങ്ങി .പക്ഷേഅഡ്മിറ്റ് ആയി ആറാം ദിവസം ചൈനക്കാരൻ മരിച്ചു.ഞാൻ ആമൃത ശരീരത്തിൽ നിന്ന് നേരെ ഡോക്ടറുടെ കൈകളിൽ കയറിപ്പറ്റി. എൻറെ പൊന്നു മക്കൾ കളി തുടങ്ങിയിരുന്നു. അവർ കൂടുവിട്ടു കൂടുമാറി കൊണ്ടിരുന്നു .പനി പടർന്നു പിടിച്ചു. മരുന്നുകൾ ഫലിക്കാതെ മാരകമായ പനി, ആളുകൾ മരിച്ചു വീഴുന്നു e മുതദേഹങ്ങൾ വഹിച്ചുകൊണ്ട് നിരത്തിലൂടെ ആംബുലൻസുകൾ ചീറിപ്പാഞ്ഞു. ലോകം പകച്ചുനിന്നു ഗവേഷകർ തലപുകച്ചു കാരണക്കാരനായ അണു എവിടെ നിന്നും വന്നു ഇതിനു പ്രതിവിധി എന്ത് ഡോക്ടർ അന്ത്യശ്വാസം വലിച്ചു എന്നാൽ കുറഞ്ഞ .സമയത്തിനുള്ളിൽ ശാസ്ത്രലോകം എന്നെ തിരിച്ചറിഞ്ഞു എനിക്ക് പുതിയൊരു പേര് കണ്ടെത്തി covid-19.പിന്നീട് എന്റെ ജൈത്രയാത്ര തുടർന്നു. സാങ്കേതികവിദ്യയുടെയും സമ്പത്തിനെയും കോട്ടകൾ ആയ ഇറ്റലി,ജർമ്മനി, അമേരിക്ക തുടങ്ങിയ രാജ്യങ്ങളെയും ഞാൻ നശിപ്പിച്ചു കൊണ്ടിരിക്കുന്നു. ഏകദേശം 208 രാജ്യങ്ങളിൽ ഇപ്പോൾ ഞാൻ എത്തി . അങ്ങനെ ഞാൻ ഈ കൊച്ചു കേരളത്തിലുമെത്തി. കേരളത്തിൽ എനിക്ക് അധികം നാശം വിതയ്ക്കാൻ പറ്റിയില്ല. അവർ ഞാൻ പ്രവേശിക്കാതിരിക്കാൻ Break the chain, മാസ്ക് തുടങ്ങിയ മുൻകരുതലൊക്കെ എടുത്തു അതാ അവിടെ ബസ് കിട്ടാതെ വിഷമിച്ചു നിൽക്കുന്ന ഒരു ആഫ്രികൻ യുവാവിനെ ഞാൻ കണ്ടു അവന്റെ ശരീരത്തിൽ ഒന്ന് കയറിപ്പറ്റുവാൻ കഴിയുമോ എന്ന് ഞാൻ നോക്കട്ടെ എനിക്ക് ഇരുണ്ട ഭൂഖണ്ഡം വലിയ ഇഷ്ടമാണ് ഞാൻ ഇവിടെ കൊതി തീരെ ജീവിക്കും.

Sajdha S
7 F ഗവൺമെൻറ്, ഗേൾസ് വി.എച്ച്.എസ്.എസ് മണക്കാട്
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - mtjose തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കഥ