എൽ.എം.സി.സി.എച്ച്.എസ്. ഫോർ ഗേൾസ് ചാത്തിയാത്ത്/ഗണിത ക്ലബ്ബ്-17

21:38, 29 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 26036 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഗണിത ക്ലബ്ബ് കൺവീനർ

ഗണിതക്ലബ് പ്രവർത്തനങ്ങൾ

ഗണിത ക്ലബ് ഉദ്ഘാടനം ജൂൺ 21 ന് ബഹുമാനപ്പെട്ട പ്രധാനാധ്യാപിക സിസ്റ്റർ മാർഗ്രറ്റ് നിർവഹിച്ചു. ക്ലബ് ഉദ്ഘാടനം മോടി പിടിപ്പിക്കുന്നതിനായി കുട്ടികൾ ഗണിതപ്പാട്ട് തയ്യാറാക്കി അവതരിപ്പിച്ചു. ഗണിത മാഗസിൻ തയ്യാറാക്കുന്നതിനും, മറ്റു പ്രവർത്തനങ്ങൾക്കും ഉള്ള കുട്ടികളെ തിരഞ്ഞെടുക്കുകയും ചെയ്തു. 58 കുട്ടികളും 3 അധ്യാപകരും അംഗങ്ങളായ ഈ ക്ലബിന്റെ ലീഡർ XD യിലെ അഖിൽ ആന്റണിയാണ്. ലൈബ്രറി പുനർനവീകരിക്കുന്ന വേളയിൽ ഗണിത സംബന്ധമായ പുസ്തകങ്ങൾ തിരഞ്ഞെടുത്ത് അവ അടുക്കി വയ്ക്കുന്നതിന് ആത്മാർത്ഥമായി ക്ലബ് അംഗങ്ങൾ സഹകരിച്ചു. സ്കൂൾതല ഗണിത ക്വിസ് മത്സരത്തിൽ വിജയിച്ച ഗ്ലെൻ ജെയിംസ് സെന്റ് തെരേസാസ് സ്കൂളിൽ വച്ച് നടത്തിയ ക്വിസ് മത്സരത്തിൽ മികച്ച പ്രകടനം കാഴച്ചവച്ചു. ക്ലാസ്സടിസ്ഥാനത്തിൽ ഗണിത ശാസ്ത്രമേള സംഘടിപ്പിച്ചു. വിജയികളായ കുട്ടികളെ സബ് ജില്ലാതലത്തിൽ മത്സരിച്ചു. XA യിലെ റോൺ എലിസബത്ത് സിംഗിൾ പ്രോജക്ടിന് ജില്ലാതല മത്സരത്തിന് അർഹയാവുകയും ചെയ്തു. ഐടി അധിഷ്ഠിതമായ പഠനം നൽകുന്നതിന് ഐടിയിൽ മികവു പുലർത്തുന്ന വിദ്യാർത്ഥികളെ തിരഞ്ഞെടുത്ത് യുപിയിലെയും ഹൈസ്കൂളിലെയും അദ്ധ്യാപകരുടെ പ്രത്യേക പരിശീലനത്തിലൂടെ നടത്തി പോരുന്നു. ഗണിത ചിത്രങ്ങളും, പസിൽസുകളും കുട്ടികൾക്കായി പ്രോജക്ടുകളും മത്സര വിഭാഗമായി നൽകുന്നു. ഗണിത മാഗസിൻ തയ്യാറാക്കി അവതരിപ്പിച്ചു.