(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
തണ്ണീർകുടം
ഒരു ദിനം ഞാനെന്റെ വീടിന്റെ മുറ്റത്തു
തണ്ണീർ കുടമൊന്നു തൂക്കിവെച്ചു
കത്തിയെരിയുന്ന വെയിലിന്റെ ചൂടിൽ
ഒരു കപ്പ് വെള്ളം ഞാനൊഴിച്ചു
എല്ലാ ദിനവും കാലത്തെണീറ്റു ഞാൻ
തണ്ണീർകുടമൊന്നു ചെന്നു നോക്കും
പേരമരത്തിൽ വരുന്നൊരു മൈന
തണ്ണീർകുടത്തിലേക്കെത്തി നോക്കി
ദാഹമകറ്റി ചിറകടിച്ചുയരുന്ന
മൈനയെ കണ്ട് ഞാൻ കയ്യടിച്ചു
കാക്കയും കുരുവിയും വെള്ളരിപ്രാവും
വെള്ളം കുടിച്ചു പറന്നുയർന്നു
വേനലിൻ ചൂടിൽ ചുറ്റും കരിയുമ്പോൾ എന്റെ മനസ്സും കുളിർത്തു പോയി.