സെന്റ്. അലോഷ്യസ്.എൽ.പി.എസ്. വെങ്ങാനൂർ/അക്ഷരവൃക്ഷം/ഒരുമ

20:36, 29 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44238 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=ഒരുമ <!-- തലക്കെട്ട് - സമചിഹ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഒരുമ

മനുജ കുലത്തെ വിഴുങ്ങീടാൻ
ഓടിയണഞ്ഞൊരു മഹാമാരി
കൈകൾ കോർത്ത് തുരത്തീടാൻ
ഒരു മനമോടെ അണിച്ചേരാം.
വൈരവും പകയും അകറ്റീടാം
ജാതിയും മതവും മറന്നീടാം
ചേരിപ്പോരും തമ്മിൽ തർക്കവും
വേണ്ടാ... വേണ്ടാ...എന്നോതീടാം
നമ്മിൽ വിടവുകൾ വീഴുന്നേരം
മാരി ആർത്തു ത്തിമിർത്തീടും
നാടിൻ നൻമയും സുഖവും കാണാൻ
നൻമ മരമായെന്നും മാറേണം
തണലും ഫലവും നൽകീടാൻ
സ്വാർത്ഥതയൊട്ടുമേ കാട്ടല്ലേ.

രേഷ്മ S
4 A സെന്റ് അലോഷ്യസ് LPS, വെങ്ങാനൂർ
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത