കൊറോണ യുണ്ടത്രേ കൊറോണയിപ്പോൾ കൊടും ഭീകരനാംഅവനൊരു കൃമികിടം അഖിലാണ്ഡലോകവും വിറപ്പിച്ചു കൊണ്ടവൻ അതിവേഗം പടരുന്നു കാട്ടുതീയായി വിദ്യയിൽകേമനാം മനവരൊക്കയും വിധിയിൽ പകച്ചങ്ങ നിന്നിടുമ്പോൾവിരസത ഒട്ടുമേ പിടികൂടാതവൻ വിലസുന്നു ലോകത്തിൻഭീഷണിയായി ഇനിയാര് ഇനിയാര് മുൻപന്തിയിലൊന്നുരാഷ്ട്രങ്ങളോരോന്നും ഭയന്നിടുന്നു ഞാനില്ല ഞാനില്ലഎന്നോതികൊണ്ടവൻ ഓടാൻ ശ്രമിക്കുന്നു ഭീരുക്കളായ കേമത്തരം കാട്ടാൻ മുൻപന്തിയിൽ നിന്നോർ കേണിടുന്നു അല്പം ശ്വാസത്തിന്നായ് കേട്ടവർ കേട്ടവർ അടക്കുന്നു മാർഗങ്ങൾ കേറിവരാതെ തടഞ്ഞിടു വാൻ കണ്ണിലും കാണാത്ത കാതിലും കേൾക്കാത്ത കൊറോണോ നീയിത്രയും ഭീകരനോ ആണവ ആയുധകോപ്പുകൾ പോലും നിൻ ആനന്ദ നൃത്തത്തിൽകളിപ്പാവയോ സങ്കടമുണ്ട് മനസ്സകമെല്ലാമാ സച്ചരാം മനുജരെഓർത്തിടുമ്പോൾ സത്യത്തിൽ ഈ ഗതി ചൂണ്ടിക്കാട്ടുന്നത് സത്യമാർഗത്തിൻ ദിശയല്ലയോ അഹന്തകളെല്ലാമേ വെടിയുക മനുഷ്യാ നീ അഹങ്കരിക്കേണ്ടവൻ അവനല്ലയോ നിസ്സാരനായ് കൃമിക്കിടത്തെ കാണാതെ നീന്റെ നിസ്സാരത ഓർക്കുക നീ
സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത