ജി.എച്ച്.എസ്. പെരകമണ്ണ/അക്ഷരവൃക്ഷം/ അമിതഭക്ഷണം ആപത്ത്

Schoolwiki സംരംഭത്തിൽ നിന്ന്
17:10, 29 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ghs48141 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട് =അമിതഭക്ഷണം ആപത്ത് <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അമിതഭക്ഷണം ആപത്ത്
            ഒരു ഗ്രാമത്തിൽ എലികളുടെ ഒരു കുടുംബം താമസിച്ചിരുന്നു .ആ എലികളിൽ വളരെ ഭക്ഷണപ്രിയനായ ഒരു എലി ഉണ്ടായിരുന്നു .ഏതു നേരത്തും അവന് തീറ്റയും ഉറക്കവും മാത്രമേ ഉണ്ടായിരുന്നുള്ളൂ. എത്ര തിന്നാലും അവന് തൃപ്തി വരുമായിരുന്നില്ല അവന്റെ ഈ സ്വഭാവം മാറ്റാൻ  എലികളെല്ലാം അവനെ ഉപദേശിച്ചിരുന്നു.പക്ഷെ അതൊന്നും അവൻ ശ്രദ്ധിച്ചില്ല.ഒരു ദിവസം രാവിലെ എല്ലാ എലികളും വയലിലേക്ക് നെല്ലു തിന്നാനായി പോയി. എല്ലാവരും ആവശ്യത്തിന് കഴിച്ചു. എന്നാൽ ഭക്ഷണപ്രിയ നായ എലി അമിതമായി വയറ് നിറച്ചു.തിരിച്ചു വരുമ്പോൾ കണ്ടൻ പൂച്ച വരുന്നത് കണ്ട എല്ലാ എലികളും ഓടിയൊളിച്ചു . വയർ വയറു നിറഞ്ഞത് കാരണം ഭക്ഷണപ്രിയനായ എലിക്ക് ഓടിയൊളിക്കാൻ കഴിഞ്ഞില്ല. അവനെ കണ്ടൻ പിടിച്ചു. 
റൈഹാൻ പി ടി
3 എ ജി എച്ച് എസ് പെരകമണ്ണ
അരീക്കോട് ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ