(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
വിരുന്നുകാരൻ
ചൈനയിൽ ജനിച്ചൊരു വൈറസ്
കൊറോണ എന്നവർ പേരിട്ടു
പല പല നാട്ടിലും ചെന്നെത്തി
നമ്മുടെ നാട്ടിലും വിരുന്നെത്തി
കൊറോണ എന്നൊരു വൈറസ്
ജനങ്ങളെയാകെ ഭീതിയിലാഴ്ത്തി
നാടിനെയാകെ പേടിയിലാക്കി
ഈ പറന്നു വന്നൊരു വൈറസ്
പനിയും ചുമയും വന്നെല്ലോ
ജലദോഷപ്പനി വേറേയും
കൊറോണ രോഗം വന്നപ്പോൾ
പള്ളിക്കൂടമടച്ചല്ലോ
റോഡും കടയും അടച്ചല്ലോ
വീടും കുടിയും അടഞ്ഞല്ലോ
അവധിക്കാലവും പോയല്ലോ
പേടി വേണ്ട ഭയവും വേണ്ട
ജാഗ്രത മാത്രം മതിയല്ലോ
കൈ കഴുകീടാം മുഖവും മൂടാം
ഒന്നായ് നിന്ന് കൈ കോർക്കാം
കൊറോണ രോഗം മാറ്റീടം
നല്ലൊരു നാളെ വരുത്തിടാം