കള കളമൊഴുകും നദിതന്നരികിൽ പച്ചവയൽ ഞാൻ കണ്ടിട്ടുണ്ട് ചുവന്ന ചുണ്ടിൽ കതിരുമായെത്തും തത്തപെണ്ണിനേം കണ്ടിട്ടുണ്ട് പൂമ്പാറ്റകളും പൂത്തുമ്പികളും പാറിനടക്കണ കണ്ടിട്ടുണ്ട് വാഴകിളികൾ പറന്നു വരുന്നൊരു വാഴ തോട്ടം കണ്ടിട്ടുണ്ട് കൃഷിയുമില്ല തോട്ടവുമില്ല ഇന്നീ കാഴ്ചകൾ കാണുന്നില്ല തത്തപെണ്ണും തോട്ടവുമില്ല പൂമ്പാറ്റകളെയും കാണുന്നില്ല
സാങ്കേതിക പരിശോധന - Panoormt തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത