ഒരു വാക്ക് ചൊല്ലിടട്ടെ ഞാൻ പ്രകൃതി
എന്ത് മനോഹരം നിൻ പുഞ്ചിരി കാണുവാൻ
ഓരോ പൊൻപുലരിയും നിന്നിലലിയാൻ
കൊതിയ്ക്കുമെൻ ഹൃദയം.
പൂത്തുലഞ്ഞൊരു പൂക്കളും കായ്‍കളും
സ്വതന്ത്രമാം നിൻ വളർച്ചയിൽപ്പോലും
അസൂയപ്പെടുന്ന ചില മനുഷ്യർ
ശുദ്ധവായു ശ്വസിക്കാൻ കൊതിച്ചൊരാനാളുകൾ
ഇത്രയും വേഗമെന്നിൽ എത്തിച്ചേരുമെന്നറിഞ്ഞില്ല ഞാൻ
ഒരു വാക്ക് ചൊല്ലിടട്ടെ ഞാൻ പ്രകൃതി
സ്വതന്ത്രമാം നിൻ വളർച്ചയെ കാണാൻ
എന്നുമെൻ ഹൃദയം തേങ്ങീടുന്നു.