ഹെൽപ്ഡെസ്ക്ക് പരിശീലനം മാതൃകാപേജ്
>
എന്റെ മുഖത്തെ ചോരപ്പാടുകൾ കൊണ്ടായിരിക്കാം നിങ്ങളെന്നെ മനസ്സിലാക്കിയത് ഹിമാലയത്തിലെ കൂറ്റൻ മഞ്ഞുമലകൾക്ക് പോലും എന്റെ ദു:ഖത്തെ സാന്ത്വനിപ്പിക്കാൻ കഴിയില്ല കാലത്തിന്റെ ക്രൂരവിനോദങ്ങളുടെ ആസ്ഥാനമാണു ഞാൻ രണ്ടു രാജ്യങ്ങൾക്കിടയിൽ പെട്ടു പോയ ഒരനാഥ ബാലൻ വെടിയുണ്ടയുടെ താളമാണെൻ താഴ്വരകളിൽ നിത്യവും ആപ്പിളുകളിലെ ചുവപ്പു നിറം രക്തത്തിന്റേതാണാവോ?