എം എം എൽ പി എസ് കടുവിനാൽ/അക്ഷരവൃക്ഷം/കൊറോണ വേട്ടയാടുമ്പോൾ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ വേട്ടയാടുമ്പോൾ

കൊറോണ വേട്ടയാടുമ്പോൾ

കൊറോണയുണ്ടത്രേ കൊറോണ
ഇപ്പോൾ കൊടുംഭീകരനാം അവനൊരു കൃമികീടo
അഖിലാണ്ഡലോകവും വിറപ്പിച്ചു കൊണ്ടവൻ
അതിവേഗം പടരുന്നു കാട്ടുതീയായ്
വിദ്യയിൽ കേമനാം മാനവരൊക്കെയും
വിധിയിൽ പടച്ചങ്ങു നിന്നിടുമ്പോൾ
വിരസത ഒട്ടുമേ പിടികൂടാതവൻ
വിലസുന്നു ലോകത്തിൻ ഭീഷണിയായ്.
ഇനിയാര് ഇനിയാര് മുൻപന്തിയിലെന്ന്
രാഷ്ട്രങ്ങളോരോന്നും ഭയന്നിടുന്നു.
ഞാനില്ല ഞാനില്ല എന്നോതിക്കൊണ്ടവർ
ഓടാൻ ശ്രമിക്കുന്നു ഭീരുക്കളായ്.
 

ശിഖ
3 എം എം എൽ പി എസ്
കായംകുളം ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത