പഴശ്ശി വെസ്റ്റ് യു പി എസ്‍/അക്ഷരവൃക്ഷം/എന്ന് കൊറോണ വൈറസ്
എന്ന് കൊറോണ വൈറസ്
പ്രിയപ്പെട്ട മാനവരെ, ഭൂമിയെ ശുദ്ധീകരിക്കാൻ എത്തിയ എന്റെ ജോലി തുടരുകയാണ് .എന്നെ പറ്റി നിങ്ങൾക്ക് പലതും അറിയാം പക്ഷെ എന്നെ പ്രതിരോധിക്കാൻ നിങ്ങൾ കണ്ടുപിടിച്ച കാര്യങ്ങൾ ചെയ്യാൻ നിങ്ങൾ മടികാണിക്കുന്നു ആ മടിയാണ് നിങ്ങളുടെ കൂട്ടത്തിലുള്ളവർ മരിക്കുന്നതിനുള്ള കാരണം .ഇത് നിങ്ങളെ അറിയിക്കാനും എന്നെ പറ്റി ചിലത് പറയുവാനുമാണ് ഞാൻ ഇവിടെ ശ്രമിക്കുന്നത് . ഞാൻ കൊറോണ വൈറസ് അല്ലെങ്കിൽ covid19, മലിനമാകുന്ന ഭൂമിയെ എങ്ങനെ രക്ഷിക്കാം എന്ന് സൂക്ഷ്മ ജീവികളിൽ ചർച്ച നടത്തിയപ്പോൾ ഇത്തിരി കുഞ്ഞന്മാരായ ഞങ്ങളെയാണ് രോഗം പടർത്തി മനുഷ്യരെ വീട്ടിലിരുത്താനും അതുവഴി മലിനീകരണം തടയാനും പറഞ്ഞയച്ചത് .അതിനുവേണ്ടി മനുഷ്യരെ കൊല്ലേണ്ടിവന്നു .അതിൽ എനിക്ക് പശ്ചാത്താപമുണ്ട് പക്ഷെ ഒരു കാര്യം തങ്ങളാണ് വലിയവരെന്നു അഹങ്കരിച്ചവരൊക്കെ എന്റെ മുന്നിൽ മുട്ടുമടക്കി ജാതിയും മതവും ആചാര അനുഷ്ടാനങ്ങളും ഇല്ലാതെ മനുഷ്യന് ജീവിക്കാമെന്ന് വെളിപ്പെട്ടു .ശാസ്ത്രത്തിനു മാത്രമേ ജീവൻ രക്ഷിക്കാൻ പറ്റു എന്ന് നിങ്ങൾ തിരിച്ചറിഞ്ഞു .പിന്നെ ഒരു പ്രധാന കാര്യം ഞാൻ നിങ്ങളിലേക്ക് എത്താതിരിക്കാൻ നിങൾ തന്നെ കണ്ടുപിടിച്ച ഒരുപാട് സംവിധാനങ്ങളുണ്ട് .ഞാൻ ഒരു ക്രൂരനൊന്നുമല്ല ശുദ്ധീകരണം മാത്രമാണെന്റെ ലക്ഷ്യം .നിങ്ങൾ സോപ്പോ സാനിറ്ററൈസറോ ഉപയോഗിച്ച് ഇടയ്ക്കിടെ കൈ കഴുകുകയും സാമൂഹിക അകലം പാലിക്കുകയും അനാവശ്യമായി പുറത്തിറങ്ങാതിരിക്കുകയും ചെയ്താൽ നിങ്ങൾ സ്വയം ഒരു രോഗ സ്വീകർത്താവോ രോഗദാധാവോ ആകാതിരിക്കും നിങ്ങൾ നിങ്ങളുടെ അഹങ്കാരവും അജ്ഞാനവും ഉപേക്ഷിച്ചു രോഗത്തിന്റെ ചങ്ങല മുറിക്കുക ഞാൻ കാരണം മരിക്കാതിരിക്കുന്നവർക് ഞാനൊരു സമ്മാനമാണ് കാത്തുവച്ചിട്ടുള്ളത് ശുദ്ധവായുവും പുകയും പൊടിപടലങ്ങളുമില്ലാത്ത അന്തരീക്ഷവുമാണത് .ഭൂമിയിൽ മലിനീകരണം രൂക്ഷമാവുമ്പോൾ ഞാനോ എന്റെ കൂടുകാരോ വീണ്ടും വരും എന്റെയും ആരോഗ്യപ്രവർത്തകരുടെയും വാക്കുകൾ അനുസരിക്കൂ രോഗത്തെ തടയൂ . STAY HOME AND STAY SAFE
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മട്ടന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മട്ടന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 29/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം