ദരിദ്രയാണ് അമ്മമ്മ, വിധവയാണ് അമ്മമ്മ, മൂന്നുപേരകുട്ടികളെ പോറ്റിവന്നു അമ്മമ്മ ഒൻപതെഴ് അഞ്ചുക്ലാസിൽ പഠിക്കുന്നതാം കുട്ടികൾ പഠിപ്പിക്കാനായി പാടുപെട്ട് ഓടിടുന്നു അമ്മമ്മ അച്ഛനില്ലാ, അമ്മയില്ലാ ആരുമില്ലാ കുട്ടികൾ, അമ്മമ്മോടെ സാരി തൂങ്ങി ആടിടുന്നൂ കുട്ടികൾ നഗ്നമായ പാദങ്ങൾ, നഗ്നമായ കാതുകൾ നീറമീല്ലാ സാരിയുമായി നടന്നിടുന്നൂ അമ്മമ്മ