ജെ.എം.പി.എച്ച്.എസ്. മലയാലപ്പുഴ/അക്ഷരവൃക്ഷം/ബാഷ്പം

Schoolwiki സംരംഭത്തിൽ നിന്ന്
18:09, 28 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 38061 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ബാഷ്പം <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ബാഷ്പം

ഈ മിഴിയിണ തുളുമ്പിയെന്നോ
ഈ കവിളിണ നനഞ്ഞുവെന്നോ,
ഒരു നീറ്റലാവുന്നു.....
മണ്ണിലേക്കോ
ഈ നിനവിലറിയുന്നു,
വിണ്ണിലേക്കോ.
ഒരു രാവു വിടവാങ്ങി
പുതു പുലരിയൊന്നു വരവായി
ഒരു തുള്ളി, ഇന്നുമൊരു തുള്ളി
ഒരു നേർത്ത തേങ്ങൽ.
ഒരു തിരയൊഴിയുമ്പോൾ
മറുതിരയണയുന്നു.
വിട ചൊല്ലി വിട വാങ്ങി
പോയ്മറയുന്നുവോ പുലരിയും.

ഭാഗ്യാദാസ്
9 ജെ.എം.പി. ഹൈസ്കൂൾ മലയാലപ്പുഴ
പത്തനംതിട്ട ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത