കെ.എം മുസ്തഫ മെമ്മോറിയൽ ജി.എൽ.പി.എസ്. മുണ്ടേങ്ങര/അക്ഷരവൃക്ഷം/കലികാലം

Schoolwiki സംരംഭത്തിൽ നിന്ന്
18:08, 28 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 18590 (സംവാദം | സംഭാവനകൾ) ('{{BoxTop | തലക്കെട്ട്=കലികാലം | color=2 }} <center> <poem> കണ്ടിട്ടി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കലികാലം

കണ്ടിട്ടില്ലിതു പോലൊരുകാലം
കേട്ടിട്ടില്ലിതു പോലൊരുകാര്യം
അങ്ങ് ചൈനയിലുള്ളൊരു വുഹാനിൽ
നിന്നല്ലോ...പുറപ്പെട്ടീ മഹാമാരി
ഏതായാലും വന്നില്ലേ....
കൂട്ടത്തോടെ പൊരുതീടാം
നിപയെ നാം തോൽപ്പിച്ചു
പ്രളയത്തെ നാം അതിജീവിച്ചു
ഒട്ടും താമസിയാതെ തന്നെ
കോവിഡിനെയു മകറ്റീടാം
അതിനായുള്ളൊരു രക്ഷക്കായ്
കൈയ്യും മുഖവും കഴുകീടാം
എന്നും വീട്ടിലിരുന്നീടാം
നാടി൯ രക്ഷക്കായീ നാം
കാക്കിക്കാരെ മാലാഖമാരെ
എന്നും നമുക്ക് ഓർത്തീടാം
നമുക്ക് വേണ്ടി നാടിനു വേണ്ടി
വീട്ടിലിരുന്ന് പൊരുതീടാം


 

ആലോക്. പി
3എ ജി എം എൽ പി എസ് മുണ്ടേങ്ങര
മഞ്ചേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത