കാത്തിരിപ്പ്
ചില്ലുജാലകത്തിനപ്പുറം കാഴ്ചകൾ
ഇല്ലാതാവുന്നത് ഇതാദ്യം
കാണാൻ നേര
മില്ലാത്തതിനാൽ
കാണേണ്ടതൊന്നും കണ്ടതുമില്ല
പകലും രാവും മാത്രമായിട്ടിന്നും
വിജനമായ വഴിത്താരകളിൽ തേടി
നിറമില്ലാക്കാറ്റിന്റെ തേങ്ങൽ മാത്രം
അലയടിച്ചു, വാക്കുകൾ നഷ്ടമാവുന്ന
നിസ്സഹായതയിൽ
വിറങ്ങലിച്ചുനിന്നപ്പോഴും
വെള്ളച്ചുവരിൽ കറുത്ത നിഴൽ
മൗനിയായി കാത്തിരുന്നതുമറിഞ്ഞില്ല
ശീതീകരിച്ച അകത്തളങ്ങൾ
പേടിച്ചൂടിൽ ഉരുകിയൊലിച്ചപ്പോൾ
വിട്ടകന്ന ആത്മാവുകൾ വീണ്ടും
ആരെയോ കാത്തിരുന്നു.
കൊറോണ നാട്ടിൽ പടരുകയായി
ജനങ്ങളെല്ലാം വീട്ടിൽ ഇരിക്കുകയായി
കൊറോണയെ അതിജീവികാൻ
നാമെല്ലാം തയ്യാറായി
നാമെല്ലാം ജാഗ്രതയോടെ
നാമെല്ലാം കരുതലോടെ പോരാടുകയാണ്
അരുത് ആരും ചെയ്യരുതേ
ആവശ്യമില്ലാതെ പോവരുതേ
പുറത്തോട്ട് ഇറങ്ങിനടക്കരുതേ
ആവശ്യമില്ലാതെ ഇറങ്ങരുതേ
അത്യാവശ്യമെങ്കിൽ മാസ്ക് ധരിക്കൂ
അത്യാവശ്യമെങ്കിൽ അകലം പാലിക്കൂ
വാഹനങ്ങൾ ഒന്നും കാണുന്നില്ല
വിവാഹം ഒന്നും നടക്കുന്നില്ല
എല്ലാവർക്കും തിരക്കൊഴിഞ്ഞു
എല്ലാവരും നിശബ്ദരായി