എസ്.എം.യു.പി.സ്കൂൾ താനൂർ/അക്ഷരവൃക്ഷം/ കോവിഡും മാറുന്ന ലോകവും
കോവിഡും മാറുന്ന ലോകവും
2019 ഡിസംബറിൽ ചൈനയിലെ വുഹാനിൽ ആവിർഭവിച്ച കൊറോണ വൈറസ്(കോവിഡ് 19) ലോകം മുഴുവൻ മാറ്റിമറിച്ചിരിക്കുന്നു. ആദ്യം ചൈനയുടെ മാത്രം പ്രശ്നമായിരുന്ന വൈറസ് അഞ്ച് മാസത്തിനുളളിൽ ലോകത്തിനു മുഴുവൻ ഭീഷണിയയായിത്തീർന്നിരിക്കുന്നു. എന്തെല്ലാം മാറ്റങ്ങളാണ് ഈസൂഷ്മജീവിമൂലം ലോകത്തിനു സംഭവിക്കാൻ പോകുന്ന ത് എന്നുളള ഗൗരവതരമായ ചിന്ത കളും വിദഗ്ധർക്കിടയിൽ ഉയർന്നു വരുന്നു. ഈ നൂറ്റാണ്ടിന്റെ ചരിത്രം കൊറോണക്ക് മുമ്പുളളതെന്നും ശേഷമുളളതെന്നൂം അറിയപ്പെടാൻ സാധ്യതയുണ്ട്. സാമൂഹിക സാമ്പത്തിക രാഷ്ട്രീയ വിദ്യാഭ്യാസ മേഖലകളിൽ ധാരാളം മാറ്റങ്ങൾ കൊറോണാനന്തരലോകത്ത് നമുക്കു പ്രതീക്ഷിക്കാം. സോപ്പ് ഉപയോഗിച്ച് കൈ കഴൂകുക എന്നത് നേരത്തേ തന്നെ നമ്മുടെ ശുചിത്വ ശീലങ്ങളിലുളളതാണ്.എന്നാൽ കോവിഡ് 19 വന്നതോടെ അത് ലോകത്ത് ആകെ തന്നെ ജനങ്ങളുടെ ശുചിത്വ ശീലമായി മാറുകയാണ്. അത്പോലെതന്നെ സാനിറ്റൈസറിന്റെ ഉപയോഗവും മാസ്ക് ധരിക്കുന്നതും ഇനി മുതൽ ജനങ്ങളുടെ നിത്യജീവിതത്തിലെ ഒരു ആരോഗ്യ ശീലമായി മാറാനിടയുണ്ട്. ചെക്കോസ്ളോവാക്യയിൽ മാസ്ക് ഉപയോഗം നേരത്തേ തന്നെ പ്രചാരത്തിലുണ്ട്.അതുകൊണ്ട് തന്നെ ആ രാജ്യം നല്ല രീതിയിൽ മററ് യൂ റോപ്യൻ രാജ്യങ്ങളെ അപേക്ഷിച്ച് കോവിഡിനെ ചെറുത്തു നിൽക്കുന്നു. വിദ്യാഭ്യാസ മേഖലയിലും വലിയ മാറ്റങ്ങൾ ക്ക് കോവിഡിന്റെ വരവ് കാരണമാകാനിടയുണ്ട്.ഓൺലൈൻ വിദ്യാഭ്യാസ. രീതികൾക്ക് പ്രാധാന്യമേറുകയും അതിനനുസരിച്ച് പുത്തൻ കമ്പ്യൂട്ടർ സാങ്കേതിക വിദ്യകൾ പ്രചാരത്തിൽ വരികയും ചെയ്യാം. ലോകത്ത് സാമ്പത്തിക ശക്തികളെന്ന്. ലോകം അംഗീകരിച്ച അമേരിക്കയെപ്പോലുളള പല രാജ്യങ്ങളും കോവിഡിനു മുന്നിൽ മുട്ടുമടക്കുന്ന കാഴ്ചയാണ് നമ്മളിന്നു കാണുന്നത്. എന്നാൽ നമ്മുടെ ഈ കൊച്ചുകേരളം കോവിഡിനെ ചെറുത്തുനിൽക്കുന്നതിൽ ലോകത്തിനു തന്നെ മാതൃകയായിരിക്കുന്നു .നമുക്കെല്ലാം അഭിമാനകരമാണിത്.ഇത് തെളിയിക്കുന്നത് സാമ്പത്തിക വളർച്ച മാത്രമല്ല ഒരു രാജ്യമോ സംസ്ഥാനമോ പുരോഗതി പ്രാപിച്ചിട്ടുണ്ടോ എന്നതിന്റെ അടിസ്ഥാനമെന്നാണ്. ദുരന്തങ്ങളെ എങ്ങനെ നേരിടുന്നുവെന്നതും കണക്കിലെടുത്താവണം ഇത്തരം വിലയിരുത്തലുകൾ നടത്തേണ്ടത്. ഇന്ത്യയടക്കമുളള പല രാജ്യങ്ങളും ലോക്ഡൗൺ അടക്കമുള്ള മാർഗ്ഗങ്ങൾ സ്വീകരിച്ചാണ് കോവിഡ് മഹാമാരിയെ ചെറുക്കാൻ ശ്രമിക്കുന്നത്. നമ്മുടെ രാജ്യത്ത് മെയ്3 വരെയാണ് അത് പ്രഖ്യാപിച്ചിട്ടുളളത്.എന്നാൽ നീണ്ടുപോകാനുമിടയുണ്ട്.അങ്ങനെ വന്നാൽ ഭകഷ്യക്ഷാമവും തൊഴിൽ പ്രശ്നങ്ങളുമെല്ലാം അഭിമുഖീകരിക്കേണ്ടി വരാം. ഭക്ഷ്യക്ഷാമത്തെ മറികടക്കുന്നതിനു വേണ്ടി ഓരോ വീട്ടിലും കപ്പയും വാഴയും മറ്റു പച്ചക്കറി കളുമെല്ലാം കൃഷി ചെയ്യണമെന്നാണ് കേരളത്തിൽ മുഖ്യമന്ത്രി ജനങ്ങളോട് അഭ്യർത്ഥിക്കുന്നത്. ഇത് നമ്മളോരോരുത്തരും ഏറ്റെടുക്കുകയാണെങ്കിൽ ഭക്ഷ്യക്ഷാമത്തെയും നമുക്ക് അതിജീവിക്കാനാകും. ഇത്തരത്തിൽ വലിയൊരു അതിജീവനത്തിന്റെ പാതയിലാണ് ലോകജനത.ആ അതിജീവനപ്പോരാട്ടത്തിൽ വിജയിക്കുന്ന ഒരു. ലോകജനതയും ഒരു പുത്തൻ ലോകവുമായിരിക്കും ഇനിയുണ്ടാവുക.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 28/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം