സെന്റ് ആന്റണീസ് യു.പി.എസ്. ഇടമറുക്/അക്ഷരവൃക്ഷം/കൊറോണ എന്ന ഭീകരൻ
ആരോഗ്യം
ഒരിടത്ത് രണ്ട് ആത്മാർത്ഥ സുഹൃത്തുക്കൾ ഉണ്ടായിരുന്നു. ഒരുവന് പച്ചക്കറികളും പഴവർഗ്ഗങ്ങളും പയറുവർഗങ്ങളും ആയിരുന്നു ഇഷ്ടം. അപരന് ജംഗ് ഫുഡ് ആയിരുന്നു ഇഷ്ടം. ഒരുനാൾ അവർ പിരിഞ്ഞു... അവർ അവരുടെ ഭക്ഷണശൈലി മാറ്റിയില്ല. ഒരുവൻ ആരോഗ്യവാനായി മാറി. അപരന്റെ ആരോഗ്യനില ഗുരുതരമായി മാറിക്കൊണ്ടിരുന്നു. നാളുകൾ കടന്നുപോയി.... ഒരുദിനം അവർ ആശുപത്രിയിൽ കണ്ടുമുട്ടി... ജോസഫ് എന്ന പഴങ്ങളും പച്ചക്കറികളും കഴിച്ചവൻ ഡോക്ടർ ആയി മാറി.... രമേഷ് എന്ന ജംഗ് ഫുഡ് കഴിച്ചിരുന്ന ഓഫീസറുമായി അവർ സംഭാഷണത്തിലേർപ്പെട്ടു... ജോസഫ് ചോദിച്ചു : നീ നിന്റെ ഭക്ഷണ ശൈലി മാറ്റിയോ ? രമേഷ് പറഞ്ഞു: ഇല്ല
അച്ഛൻ പറഞ്ഞു : ഉവ്വ് . അവൻ കഴിക്കാറുണ്ടായിരുന്നു. ഡോക്ടർ പറഞ്ഞു ഇവൻ ഇപ്പോൾ ജങ്ക് ഫുഡിന് അഡിക്റ്റായി ഒരു രോഗിയായി. രണ്ടുമൂന്നു ദിവസം ആശുപത്രിയിൽ അഡ്മിറ്റായി.. ഇത് പത്തിൽ പഠിക്കുമ്പോഴായിരുന്നു. പിന്നെ ഞങ്ങൾ ഇപ്പോൾ ഇവിടെവച്ചാണ് കാണുന്നത്... ജോസഫ് ഡോക്ടർ രമേശിനോട് ജങ്ക് ഫുഡ് കഴിക്കുന്നതിന്റെ ദൂഷ്യങ്ങൾ പറഞ്ഞു മനസ്സിലാക്കി ആക്കി... നമ്മുടെ ശരീരത്തിന് ആവശ്യമായ പഴങ്ങളും പച്ചക്കറികളും അടങ്ങിയ ഭക്ഷണം വിറ്റാമിൻസ് മിനറൽസ് പ്രോട്ടീൻ കാർബോഹൈഡ്രേറ്റ് തുടങ്ങിയവ അടങ്ങിയ ഭക്ഷണം കഴിക്കണമെന്ന് പറഞ്ഞു മനസ്സിലാക്കി.... അങ്ങനെ രമേശും ഭാര്യയും വീടുകളിലേക്ക് മടങ്ങി.. അവർ കുടുംബസമേതം ആരോഗ്യത്തോടെയും സന്തോഷത്തോടെയും വളരെക്കാലം കാലം ജീവിച്ചു....... .
സാങ്കേതിക പരിശോധന - Asokank തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ഈരാറ്റുപേട്ട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ഈരാറ്റുപേട്ട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കോട്ടയം ജില്ലയിൽ 28/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കഥ