സെന്റ്. ആൻസ് ജി എച്ച് എസ് എസ് ചെങ്ങന്നൂർ/അക്ഷരവൃക്ഷം/എന്റെ കേരളം

15:15, 28 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 36007 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= എന്റെ കേരളം <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
എന്റെ കേരളം

വെള്ളിക്കരയിട്ട മരതകപട്ടുചുറ്റി
മണ്ണിൻ മകുടമായി വിളങ്ങും
ലാവണ്യവതി മനശാന്തി തരും
മമ ജന്മ നാടേ മനോഹാരീ

കളകളമൊഴികി സ്നിഗ്ദ
മടിത്തട്ടു കാണുമാറഴകാർന്ന
രുവികളുമതിരിൽ മേഘ മേലാപ്പു
തൊടുമുത്തുംഗ മേരുകളും

പച്ചപട്ടുപാവാടയിൽ മിന്നും
വെള്ളിനുലിഴ പോലെസംഖ്യo
ശീതളമാമലതോറിയിളകും
കോമളനദികളുമീറൻ തടങ്ങളും

മഞ്ഞു പൊഴിയും വസന്തത്തിൽ
വിരിയുമായിരം പൂവാടികൾ
കുളിർത്തെന്നലായാഞ്ഞുവീശും
ഉഷ്ണകാലത്തും നീല ജലാശയങ്ങൾ

അപർണ ഉത്തമൻ
6 A സെന്റ് ആൻസ് ഗേൾസ് ഹൈസ്‍ക്ക‍ൂൾ
ചെങ്ങന്നൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020