(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മഹാമാരി
ഉലകത്തെ വിറപ്പിച്ച-
മഹാമാരിയിൽ നിന്നും
മോചനം നേടാനായി,
ഒരു നാൾ വിദ്യാലയജീവിതത്തിൻെറ
പാതിവഴിയിൽ വച്ച്
കൂട്ടുകാരോടും അധ്യാപകരോടും
വിടചൊല്ലി പിരിയുമ്പോൾ
അറിഞ്ഞില്ല, ഞാനീ മഹാവിപത്തിനെ.
മാനവരാശികൾ മൃത്യുവിന്
കീഴടങ്ങുമ്പോൾ-
നമ്മുടെ രാജ്യത്തെ രക്ഷിക്കാൻ
ജനതാകർഫ്യൂ, ലോക്ഡൗൺ എന്നിവ
ജനജീവിതത്തെ സ്തംഭിപ്പിച്ചു.
താളം തെറ്റിയ താരാട്ടുപോലെ
പല ജീവിതങ്ങളും-
ആടി ഉലഞ്ഞു.
എങ്കിലും ഞാൻ കണ്ടറിഞ്ഞു-
പ്രളയവും, നിപ്പയും പോലെ
കോവിഡിനെയും അതിജീവിക്കാൻ
മാനവർ ഒറ്റകെട്ടായ്-
കൈകോർക്കുന്ന ഓരോ നിമിഷവും
നഷ്ട്പ്പെട്ട പരീക്ഷാകാലവും
അവധിക്കാലവും, വിനോദയാത്രകളും
തള്ളിനീക്കി ഞാൻക്കുറിച്ചു-
തൂവെള്ള കടലാസിൽ
വീട്ടിൽ നിന്നുകൊണ്ടതിജീവിക്കാം