ഉള്ളടക്കത്തിലേക്ക് പോവുക

ജി എൽ പി എസ് വെള്ളൂർ/അക്ഷരവൃക്ഷം/കച്ചവടക്കാരനും ഭൂതവും

Schoolwiki സംരംഭത്തിൽ നിന്ന്
 *കച്ചവടക്കാരനും ഭൂതവും*       

ഒരുദിവസം ഒരു കച്ചവടക്കാരൻ തന്റെ കഴുതയുമായി ചന്തയിൽ നെയ്യപ്പം വിൽക്കാൻ പോകുമ്പോൾ വഴിയിൽവച്ച് ഒരു ഭൂതത്തെകണ്ടു. അപ്പോൾ കച്ചവടക്കാരൻ ചോദിച്ചു നിനക്ക് എന്താണ് വേണ്ടത്? അപ്പോൾ ഭൂതം പറഞ്ഞു എനിക്ക് നിന്നെ വേണം

കച്ചവടക്കാരൻ പേടിച്ചുവിറച്ചു പിന്നെ കുറച്ചുനേരം ആലോചിച്ചിട്ട് പറഞ്ഞു ഞാൻ നിനക്ക് ഒരു നെയ്യപ്പം തരാമെന്ന്പറഞ്ഞ് കൂട്ടയിൽ നിന്ന് നെയ്യപ്പം എടുത്ത് ഭൂതത്തിനു കൊടുത്തു. അപ്പോൾ ഭൂതം പറഞ്ഞു ഈ നെയ്യപ്പം മുഴുവൻ എനിക്കാണ് അയ്യോ വേണ്ട വേണ്ട എന്ന് കച്ചവടക്കാരൻ പറഞ്ഞു എങ്കിൽ നിന്നെത്തിന്നാം അല്ലെങ്കിൽ നിന്റെ കഴുതയെ തിന്നാം ഭൂതം പറഞ്ഞു ബുദ്ധിമാനായ കച്ചവടക്കാരൻ പറഞ്ഞു നീ ചെറുതായി ഈ ഭരണിയിൽ കയറി ഇരിക്കൂ അപ്പോൾ നിനക്ക് ഞാൻ മുഴുവൻ അപ്പവും തരാം കൊതിയനായ ഭൂതം ഭരണിയിൽ കയറി ഇരുന്നു അപ്പോൾ കച്ചവടക്കാരൻ ഭരണിയുടെ മൂടിട്ട് കാട്ടിലേക്ക് വലിച്ചെറിഞ്ഞു പിന്നീട് കടയിലേക്ക് പോയി. 😍😍

നിവേദ്യ
 3 എ    ജി എൽ പി സ്‌കൂൾ വെള്ളൂർ   
  പയ്യന്നൂർ     ഉപജില്ല
 കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
  കഥ