ഗവ. യു.പി.എസ്. രാമപുരം/അക്ഷരവൃക്ഷം/ മഴ പറഞ്ഞത്

Schoolwiki സംരംഭത്തിൽ നിന്ന്
10:24, 28 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Naseejasadath (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മഴ പറഞ്ഞത്


മഴ പറഞ്ഞു :
ഞാൻ വന്നു മഴയായി
പേമാരിയായി പ്രളയമായി
ഒഴുകാൻ ഞാൻ വഴി ചോദിച്ചു
തന്നില്ല ആരും ഇത്തിരി വഴിപോലും

മഴ പറഞ്ഞു :
ഞാൻ പുഴയെ തിരക്കി അലഞ്ഞു
മറ്റൊരു പുഴയായി ഒഴുകി
വഴികളിൽ കണ്ടതെല്ലാം
തകർത്തെറിഞ്ഞു മുന്നേറി

മഴ പറഞ്ഞു :
ഞാൻ മഹാ പ്രളയമായി പെയ്തിറങ്ങി
എനിക്കായ് ഒരു വഴി തന്നിരുന്നെങ്കിൽ
എന്റെ പുഴകൾ നീ
കാത്ത് സൂക്ഷിച്ചിരുന്നെങ്കിൽ !

മഴ പറഞ്ഞു :
ഞാനാ പുഴയിൽ ലയിച്ചേനെ
മഴ പറഞ്ഞു
ഞാനിനിയും വരും
പേമാരിയായി പ്രളയമായി

വഴിയൊരുക്കുക എനിക്കായ്
പുഴയൊരുക്കുക നാടിനായ്
മഴ പറഞ്ഞു
ഇനിയും ഞാൻ പെയ്തിറങ്ങും....


 

സൈനബ് ലത്തീഫ്
3 A ഗവ. യുപിഎസ് രാമപുരം
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത