ഇമ്മാനുവൽസ് എച്ച്.എസ്സ്.എസ്സ്.കോതനല്ലുർ/അക്ഷരവൃക്ഷം/ഭീതി പടർത്തുന്ന കൊറോണ ഒരു മഹാവിപത്ത്‌

ഭീതി പടർത്തുന്ന കൊറോണ ഒരു മഹാവിപത്ത്‌

ലോകത്തെ മുഴുവൻ നശിപ്പിക്കാൻ കഴിയുന്ന മഹാശക്തിയുള്ള, വിനാശകാരിയാണ് കൊറോണ വൈറസ്. ആളുകളെ കാർന്നു തിന്നുന്ന ഈ വൈറസ്, ലോകത്തെ മുഴുവൻ ഭീതിയിലാക്കിയിരിക്കുകയാണ്. ചൈനയിലെ വുഹാൻ നഗരത്തിൽ റിപ്പോർട്ട്‌ ചെയ്‌ത കൊറോണ വൈറസ്, രാജ്യങ്ങളിൽ നിന്ന് രാജ്യങ്ങളിലേക്ക് പടർന്നു പിടിക്കുകയാണ്. ഇതിനകം നിരവധി പേരാണ് ഇതിന് ഇരയായത്. ഈ ഒരു സാഹചര്യത്തിൽ, ഈ ബാധയുടെ ലക്ഷണങ്ങളും, എന്താണ് പ്രധിവിധി എന്നതും നാം അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്.

പക്ഷി മൃഗാദികളിൽ ആർ. എൻ. എ വിഭാഗത്തിൽപെടുന്ന ഈ കൊറോണ വൈറസ്, മനുഷ്യരിലും പടർത്താറുണ്ട്. സാധാരണ ജലദോഷം മുതൽ വിനാശകാരിയായ ന്യൂമോണിയയും, ശ്വസന തകരാറും മനുഷ്യരിൽ ഈ വൈറസ് ഉണ്ടാക്കുന്നു. പനി, ജലദോഷം, ചുമ, ശ്വാസതടസം, തൊണ്ട വേദന എന്നിവയാണ് പ്രാരംഭ ലക്ഷണങ്ങൾ. രോഗം ബാധിച്ച ആളുമായി അടുത്ത സമ്പർക്കം പുലർത്തുന്നവർക്ക് രോഗം പിടിപെടാൻ സാധ്യത ഏറെയാണ്.

കോവിഡ് -19 അതിജീവിക്കാൻ ലോകം പൊരുതിക്കൊണ്ടിരിക്കുകയാണ്. ആ പോരാട്ടത്തിൽ നാം ഓരോരുത്തരും പങ്കാളികളാകേണ്ടതുണ്ട്. വ്യക്തി ശുചിത്വം പാലിക്കുക എന്നത് തന്നെയാണ് ഈ വൈറസിന് എതിരെയുള്ള നമ്മുടെ പോരാട്ട മാർഗം.

ആരോൺ സുനിൽ
5 ബി, ഇമ്മാനുവൽസ് എച്ച്.എസ്സ്.എസ്സ്., കോതനല്ലുർ, കോട്ടയം
കുറവിലങ്ങാട് ഉപജില്ല
കടുത്തുരുത്തി
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Alp.balachandran തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - ലേഖനം