ഇമ്മാനുവൽസ് എച്ച്.എസ്സ്.എസ്സ്.കോതനല്ലുർ/അക്ഷരവൃക്ഷം/പ്രതിരോധമന്ത്രം
പ്രതിരോധമന്ത്രം
പൊരുതുവാൻ നേരം ആയിരുന്നു കൂട്ടരേ- പ്രതിരോധ മാർഗത്തിലൂടെ, ചങ്ങല മുറിക്കാം, നമുക്കി ദുരിതത്തി- നിഴലിൽ നിന്നുപോലും മുക്തി നേടാം.
സ്നേഹാന്വേഷണം, ഫോണിലൂടെ. അല്പകാലം നാം കാണാതിരുന്നാലും, കാണുമ്പോൾ, കൂപ്പുകൈ ദൂരെ നിന്നും.
സോദരെ, നിങ്ങളീ ലോകം തകർക്കുന്നു. നിർദേശം പാലിക്കാം മടിയാതെ, ആശ്വാസമേകുന്ന ശുഭ വാർത്തക്കായ്.
ശ്രദ്ധയോടെ, വിവേകത്തോടെ, മുന്നേറാം ഭയലേശമേശാതെ, ഈ ലോക നന്മക്കായ്.
സാങ്കേതിക പരിശോധന - Alp.balachandran തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത |