22:35, 27 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sobin(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്=തുള്ളൽ കവിത <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പെട്ടെന്നൊരുദിനം പൊട്ടിമുളച്ചൊരു
കൊറോണയെന്നൊരു മാരക രോഗം
മനുജനെയാകെ കിടുകിടെ വിറപ്പിച്ച-
തിവ്യാപകമായ് താണ്ഡവമാടി
പണ്ഡിതനെന്നോ പാമരനെന്നോ
മുഖം നോക്കാതെ വന്നിതു ഭൂമിയിൽ
ലക്ഷങ്ങളുടെ ജീവനെടുത്തു
ജനജീവിതമാണാകെ ലോക്ക് ഡൌൺ
ഭയമില്ലതിനൊരു പരിഹാരം താൻ
ജാഗ്രതയാണെന്നത്തുമ മാർഗ്ഗം
ഒട്ടും പ്രതീക്ഷിച്ചിതല്ലയീ ദുർവിധി
ഇത്തരം ബന്ധനം ആഗോള ബന്ധനം
ആശ്വാസമാകുന്ന വാർത്തകൾ കേൾക്കുവാൻ
കാതോർത്തിടുന്നു മാലോകരേവരും