എത്ര മനോഹരമായാണ് നാം ചിരിക്കുന്നത്. സൗഹൃദങ്ങളിൽ, സാന്ത്വനങ്ങളിൽ കൈ ചേർത്തുവെച്ച്; ഹേയ് ; എന്തിനു കൈകൾ ചേർത്തുവെച്ചത് പണ്ടു തൊട്ടേ ഹൃദയങ്ങളല്ലേ .. മനമിതിലിന്നും ഊട്ടി വളർത്തുന്നില്ലേ മരിച്ചു വീഴാത്ത ദയാവായ്പ്പിനെ . പോരാടണം, വെളിവേ കണം. അകലണം നാം അകലാതിരിക്കാൻ ഇരുമ്പു തോൽക്കുന്ന സഹനമുണ്ട് കൂടെ. ശിക്ഷയാണിത്. അമ്മയുടെ ശിക്ഷണമാണിത്. കര കയറും അറിവോടെ ,അലിവോടെ വെളിച്ചം വിതറും. ഇതേ ആകാശത്തിൽ സ്വതന്ത്രരായ് ചിറകു വിരിയ്ക്കും..
സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കവിത