ജി.എച്ച്.എസ്.എസ്. അരീക്കോട്/അക്ഷരവൃക്ഷം/പരിസ്ഥിതി, ശുചിത്വം, പ്രതിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
20:10, 27 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Santhosh Kumar (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പരിസ്ഥിതി ശുചിത്വം പ്രതിരോധം



*ശുചിത്വം*

  മനുഷ്യജീവിതത്തിൽ പ്രധാന കണികയാണ് ശുചിത്വം.അവനവനിലെ ശുചിത്യത്തെ ആധാരമാക്കിയാണ് ആരോഗ്യം നിലനിൽക്കുക . ഇന്ന് ശുചിത്വം ഇല്ലായ്മ കാരണം ആണ് കൊറോണ എന്ന മഹാമാരിയെ നേരിടുന്നത് . ശുചിത്യം ഇല്ലായിമയാണ് രോഗബാധയുടെ ഉറവിടം. അതിനാൽ തന്നെ മനുഷ്യൻ്റെ നിലനിൽപ്പിന് അത്യാവശ്യമായ ഒരു ഘടകം ആണ് ശുചിത്വം. മനുഷ്യൻ മാലിന്യങ്ങളാൽ  ജലസ്ത്രോതസുകൾ  ഇല്ലായിമ ചെയ്തു കൊണ്ടിരിക്കുകയാണ്. മാലിന്യ വസ്തു വലിച്ചെറിഞ്ഞും ,പ്ലാസ്റ്റിക്ക് കത്തിച്ചും, വൃക്ഷങ്ങൾ നശിപ്പിച്ചും മനുഷ്യൻ ഭൂമിയെ നശിപ്പിച്ചു കൊണ്ടിരിക്കുകയാണ് . ഇതിന് നമ്മൾക്ക് നമ്മളിൽ നിന്ന് കിട്ടുന്ന തിരിച്ചടികളാണ് മനുഷ്യൻ ഇന്ന് നേരിടുന്നത്. ശുചിത്വം ഇല്ലായിമയാൽ ഉണ്ടാകുന്ന ഭവിഷത്തിന് ഒരു  ഉദാഹരണം ആണ് കൊറോണ വൈറസ് . 2019 സെപ്റ്റംബർ-നവംബറിൽ ചൈനയിലെ വുഹാൻ നഗരത്തിലെ ഹ്യാനസീഫുഡ് മാർക്കറ്റിൽ നിന്നാ കൊവിഡിന് കാരണമായ വൈറസ് പൊട്ടി പുറപ്പെട്ടത്. വൃത്തിയില്ലായിയമാണ് ഇതിന് കാരണം.നമ്മളിൽ നിന്ന് നമ്മൾ കാരണം  ശുചിത്വം നശിച്ച് കൊണ്ടിരിക്കുകയാണ് . വൃത്തിയുള്ള ആഹാരം കഴിച്ചും, വീടും പരിസരവും വ്യക്തിയാക്കിയും നമുക്ക് ശുചിത്യത്തെ തിരിച്ചു കൊണ്ടു വരാം.ഒരു നല്ല നാളെക്കായ് പുതിയ തലമുറയ്ക്കായ്.

 *പരിസ്ഥിതി*

ശുചിത്യം പോലെ തന്നെ പ്രധാനപ്പെട്ട ത്താണ് പരിസ്ഥിതി. ഇന്ന് പരിസ്ഥിതി നശിച്ചു കൊണ്ടിരിക്കുകയാണ് ഇതിനു കാരണം നാം ഓരോരുത്തരുമാണ് . പരിസ്ഥിതിയുടെ നിലനിൽപിനാണ് ജൂൺ 5 നമ്മൾ പരിസ്ഥിതി ദിനമായി ആചരിക്കുന്നത്. ഈ ദിവസം നമ്മൾ ഒരു തൈയെങ്കിലും വച്ചു പിടിപ്പിക്കണം . അത് ഭൂമിയുടെ നിലനിൽപ്പിനു സഹായിക്കും. ഇങ്ങനെ നാം ഓരോരുത്തരും ഒരു തൈ നടുമ്പോൾ അത് 1000 ആകും 10,000 ആകും അങ്ങനെ 1 ലക്ഷം ആകും .പരിസ്ഥിതി ഇലെങ്കിൽ മനുഷ്യനില്ല മനുഷ്യനില്ലെങ്കിൽ പരിസ്ഥിതിയും ഇല്ല. ഇങ്ങനെ പരസ്പരം ആശ്രയിച്ചാണ് നിൽക്കുന്നത്. മാനവർ വൃക്ഷലതാതികൾ നശിപ്പിച്ചും, നന്ദികളിൽ മലിന വസ്തുക്കൾ ഉപേക്ഷിച്ചും പരിസ്ഥിതിയെ നശിപ്പിച്ചു കൊണ്ടിരിക്കുകയാണ്. വ്യക്തി ശുചിത്വം പോലെ തന്നെ പ്രധാനമാണ് പരിസ്ഥിതി ശുചിത്വവും. അതിനാൽ നമുക്ക് ഒരു നല്ല പ്രകൃതിയെ വാർത്തെടുക്കാം  

*രോഗ പ്രതിരോധം*

 " രോഗാണുബാധ രോഗബാധയുണ്ടായ ശേഷം ചികിത്സിക്കുന്നതിനെക്കാൾ ദീനമുണ്ടാകാതെ കരുതി കൊള്ളുകയാണുത്തമം" ആധുനിക വൈദ്യശാസ്ത്രത്തിൽ ഇങ്ങനെയുണ്ട് ഒരു സിദ്ധാന്തം. കൈ കാലുകൾ വൃത്തിയായി സൂക്ഷിച്ചും, നഖം വൃത്തിയായി സൂക്ഷിച്ചും, വീടും പരിസരവും വൃത്തിയായി സൂക്ഷിച്ചും, പോക്ഷക സമൃധമായ ഭക്ഷണം കഴിച്ചും ,തുറന്നു വച്ച ഭക്ഷണം കഴിക്കാതെയും ,ഭക്ഷണം കഴിക്കുന്നതിന് മുമ്പ് കൈ വൃത്തിയായി കഴുക്കിയും നമുക്ക് രോഗ പ്രതിരോധശേഷി വർധിപ്പിക്കാൻ സാധിക്കും.പ്രതിരോധ ശേഷി ഉള്ള ഒരാൾക്ക് രോഗബാധ കുറവായിരിക്കും. വൃത്തിയാണ് രോഗവിമുക്തമാക്കാനുള്ള ഉത്തമ രീതി. നമുക്ക് ഒത്തു ചെർന്ന് രോഗവിമുക്തമായ ലോകത്തെ വാർത്തെടുക്കാം.


ഹിമ രാജ് .പി
8 H ജി എച്ച് എസ് അരീക്കോട്
അരീക്കോട് ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - ലേഖനം