പുറമേരി എൽ പി എസ്/അക്ഷരവൃക്ഷം/മഴക്കാലം

16:41, 27 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithkoiloth (സംവാദം | സംഭാവനകൾ) (' {{BoxTop1 | തലക്കെട്ട്= മഴക്കാലം <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മഴക്കാലം

മഴ പെയ്യുന്നു മഴപെയ്യുന്നു
പെരു പെരു പെരുമഴ പെയ്യുന്നു.
ഠുക് ഠുക് ഠുക് ഠുക് ഇടി വെട്ടുന്നു
കാറ്റോ വീശിയടിക്കുന്നു.

കുട്ടികളെല്ലാം വീട്ടിൽ നിന്നും
തുള്ളിച്ചാടി രസിക്കുന്നു.
പാട്ടും പാടി നൃത്തം ചെയ്ത്
തുള്ളിച്ചാടി രസിക്കുന്നു.

  പ്രകൃതിയോട് നമുക്കെല്ലാം
ആയിരമായിരം നന്ദി പറയാം
എന്തൊരു ഭംഗിയാണീ പ്രകൃതിയ്ക്ക്
ആനന്ദമുള്ളിൽ നിറയുന്നു.

പ്രകൃതിയൊരു സ്വർഗമാണല്ലോ
നമ്മുടെ സ്വന്തം വീടാണല്ലോ.
പ്രകൃതിയെ എന്നെന്നും സംരക്ഷിക്കാം
നല്ലൊരു ഭാവിക്കായ് കാത്തുവെക്കാം.

വേദകീർത്തി.ആർ
3എ പുറമേരി എൽ. പി. സ്കൂൾ
ചോമ്പാല ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത