ഉള്ളടക്കത്തിലേക്ക് പോവുക

ജി യു പി എസ് എരിക്കാവ്/അക്ഷരവൃക്ഷം/കൊടുംഭീകരൻ

Schoolwiki സംരംഭത്തിൽ നിന്ന്
12:40, 27 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 35337 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊടുംഭീകരൻ <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊടുംഭീകരൻ

കൊറോണയുണ്ടത്രേ കൊറോണയിപ്പോൾ
കൊടുംഭീകരനാം അവനൊരു കൃമികീടം
അഖിലാണ്ഡലോകവും വിറപ്പിച്ചു കൊണ്ടവൻ
അതിവേഗം പടരുന്നു കാട്ടുതീയായി
 
വിദ്യയിൽ കേമനാം മാനവരൊക്കെയും
വിധിയിൽ പകച്ചങ്ങു നിന്നിടുമ്പോൾ
വിരസത ഒട്ടുമേ പിടികൂടാതവൻ
വിലസുന്നു ലോകത്തിൻ ഭീഷണിയായി

അഹന്തകളെല്ലാമേ വെടിയുക മനുഷ്യ നീ
അഹങ്കരിക്കേണ്ടവൻ അവനല്ലയോ
നിസ്സാരനായി കൃമികീടത്തെ കാണാതെ
പൊരുതുന്ന നിന്റെ നിസ്സാരത ഓർക്കുക നീ




 

അനുശ്രീ
4 ക്ലാസ്സ്= ജി യു പി എസ്സ് എരിക്കാവ്
അമ്പലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത <!/കവിത -->
[[Category:അക്ഷരവൃക്ഷം പദ്ധതിയിലെ കവിത <!/കവിത -->കൾ]][[Category:ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം കവിത <!/കവിത -->കൾ]][[Category:അമ്പലപ്പുഴ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിത <!/കവിത -->കൾ]]