സെന്റ് മേരീസ് എച്ച്.എസ്.എസ് . തീക്കോയി/അക്ഷരവൃക്ഷം/ ഉയർച്ചയിലേക്ക്

Schoolwiki സംരംഭത്തിൽ നിന്ന്
12:03, 27 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Admin32015 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= '''ഉയർച്ചയിലേക്ക്...''' <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഉയർച്ചയിലേക്ക്...

പണ്ട് പണ്ടൊരു ഗ്രാമത്തിൽ ദാമു എന്ന കൃഷിക്കാരൻ ജീവിച്ചിരുന്നു. അദ്ദേഹം കഠിനാദ്ധ്വാനിയും സത്യസന്ധനുമായിരുന്നു. കൃഷി വിളവുകൾ വിറ്റുകിട്ടുന്ന പണം കൊണ്ടായിരുന്നു അയാൾ ജീവിച്ചിരുന്നത്. അദ്ദേഹത്തിന്റെ കൃഷിയിടത്തിൽ എല്ലാത്തരം കൃഷിയിനങ്ങഉും സമീപത്തൊരു പുഴയും ഉണ്ടായിരുന്നു. പ്രകൃതിയോടിണങ്ങിയുള്ള ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്. അതിരാവിലെ കൃഷി സ്ഥലത്തേക്ക് പോകുമായിരുന്നു. ഓരോ ചെടിയെയും തൊട്ടും തലോടിയും അദ്ദേഹം ജീവിതമെന്ന നൗക തുഴഞ്ഞുകൊണ്ടിരുന്നു. അങ്ങനെയിരിക്കെ, ഇടവപ്പാതി നാളിൽ കലിതുള്ളിയെത്തിയ മഴ പ്രളയമെന്ന മഹാമാരിയിലേക്ക് വഴിതെളിച്ചു. തനിക്കെന്നും ആശ്വാസവും തുണയുമായിരുന്ന പുഴ കരകവിഞ്ഞൊഴുകി. താൻ ജീവനു തുല്യം സ്നേഹിച്ചിരുന്ന കൃഷിസ്ഥലം വെള്ളത്തിലായി. മഴത്തുള്ളികൾക്കൊപ്പം കണ്ണീർത്തുള്ളികൾ പൊഴിക്കാനേ അദ്ദേഹത്തിന് സാധിച്ചുള്ളു. നിരാശയിൽ നിപതിക്കരുതെന്ന ധൈര്യത്തിനായി ഈശ്വരനോട് അപേക്ഷിച്ചു.

ദിവസങ്ങൾ കടന്നു പോയി... ചിങ്ങമാസത്തിൽ പുതുജീവൻ പ്രാപിച്ചു. നശിച്ചു പോയ തന്റെ കൃഷിയിടത്തിൽ പ്രളയത്തിൽ ശേഖരിക്കപ്പെട്ട വളക്കൂറുള്ള മണ്ണിൽ ദാമു വീണ്ടും കൃഷിയിറക്കി. മാസങ്ങൾ കടന്നു പോയി... ഓരോ പുതു നാമ്പും ദാമു ആസ്വാദനത്തിന്റെ കണ്ണിലൂടെ കണ്ടാസ്വദിച്ചു. വിളവെടുപ്പിന്റെ നാളുകൾ വന്നെത്തി... തന്റെ പുരയിടത്തിലാദ്യമായി 100 മേനി വിളഞ്ഞതുകണ്ട് ദാമു കോരിത്തരിച്ചു.

ജോയൽ ഫ്രാൻസീസ്
9 സി സെന്റ് മേരീസ് എച്ച്.എസ്.എസ് തീക്കോയി
ഈരാറ്റ‌ുപേട്ട ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ