ചമ്പാട് വെസ്റ്റ് യു പി എസ്/അക്ഷരവൃക്ഷം/പൂമ്പാറ്റയോട്

Schoolwiki സംരംഭത്തിൽ നിന്ന്
പൂമ്പാറ്റയോട്

ഏഴഴകുള്ളൊരു വർണ്ണച്ചിറകിൽ
 പാറി നടക്കും പൂമ്പാറ്റേ നിൻ
ചിറകിൻ മേൽ വർണ്ണം പൂശി
സുന്ദരിയാക്കിയതാരാണ്.
പൂവുകൾ തോറും പൂന്തേൻ നുകർന്ന്
പാറി നടക്കും പൂമ്പാറ്റേ പൂമ്പൊടി
വിതറിയ നിറമാണോ
പൂവിൻ സൗഹൃദം പൂവിൽ നിന്നും
പകർന്ന് കിട്ടിയ നിറമാണോ?
ആരു നിനക്കീ നിറമേകീ
ചൊല്ലുക ചൊല്ലുക പൂമ്പാറ്റേ?

ഫാത്തിമത്ത് ഫിദ
6 സി ചമ്പാട് വെസ്റ്റ് യു പി എസ്
ചൊക്ലി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത