എൽ പി എസ്സ് കോവിലൂർ/അക്ഷരവൃക്ഷം/ഇത് നിൻ കർമഫലം

Schoolwiki സംരംഭത്തിൽ നിന്ന്
15:24, 26 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Shylas (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ഇത് നിൻ കർമഫലം | color= 2 }} <center> <po...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഇത് നിൻ കർമഫലം

ഒരു തുള്ളി കണ്ണുനീർ വാർത്തു കൊണ്ട്
നമ്മൾ ഒന്നിച്ചു ചേർന്നു നാമേവരും
ഭയമല്ല കരുതലിലടിയുറച്ചാൽ നാളെ
അതിജീവനത്തിന്റെ കഥ പറയാം
ലോകത്തെ സൃഷ്ടിച്ച സ്രഷ്ടാവുമിന്ന്
കണ്ണടച്ചു നിൻ പ്രവൃത്തികൾ കണ്ട്
സ്നേഹ ബന്ധത്തിന്റെ ചുരുളഴിച്ചിന്ന്
അന്തകന്റെ വേഷം കെട്ടിയാടി
മെഴുകുതിരി പോൽ പ്രകാശിക്കണം നമ്മൾ
ഉരുകണം നമ്മൾ പ്രകാശം നൽകി
ഈ മഹാമാരി തൻ വിധിയോർത്ത് കരയുവാൻ
കഴിയുകയില്ല മനുഷ്യാ ഇത് നിൻ കർമഫലം

അർഷ.എസ്.ബിനു
4 A എൽ.പി.എസ് കോവില്ലൂർ
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത