എൻ എസ് എസ് യു പി സ്കൂൾ, ചുനക്കര/അക്ഷരവൃക്ഷം/ലോക്ക്ഡൗൺ കാലം(കഥ)
ലോക്ക്ഡൗൺ കാലം
പരീക്ഷക്ക് രണ്ടാഴ്ച കൂടിയുണ്ട്. പുറത്തെ കാറ്റു കൊണ്ട് കളിക്കുന്നത് ഫിസിക്കൽ വ്യായാമമാണെന്ന് അച്ഛൻ പറഞ്ഞു തന്നിട്ടുണ്ട്. പുറത്തെ കളി എനിക്കും ഇഷ്ടം തന്നെ ! ഒരു മണിക്കൂർ കളി കഴിഞ്ഞ് .. കുളിച്ച് വന്നിരുന്ന് പഠനം ! ഈ ചിട്ടയാണ് എന്നും . കൂട്ടുകാരെല്ലാം മുറ്റത്തെത്തി. രസകരമായ കളി തുടരുന്നതിനിടെ അമ്മ അകത്തേക്ക് വിളിച്ചു. മറ്റു കൂട്ടുകാരോടൊക്കെ വീടുകളിലേക്ക് പൊയ്ക്കൊള്ളാനും അമ്മ പറഞ്ഞു. എന്താണ് കാര്യമെന്ന് എനിക്ക് മനസ്സിലായില്ല. ഇനിമുതൽ പുറത്തിറങ്ങിയുള്ള കളി വേണ്ട.... വീടിനകത്തുള്ള കളിയും , പടം വരക്കലും, കളറിങ്ങും, ടീവി കാണലും ഒക്കെ മതി . " കൊറോണ വൈറസ് " എന്നൊരു ഭീകരജീവി ലോകത്താകെ ഓടി നടക്കുന്നുണ്ട് . നമുക്കൊക്കെ അതിൽ നിന്നും രക്ഷ നേടിയേ പറ്റു.! " - ഇത്രയും പറഞ്ഞിട്ട് അമ്മ അടുക്കള ജോലിക്കായി തിരിഞ്ഞു. ബാക്കി വിശദവിവരങ്ങളെല്ലാം അച്ഛനാണ് വാർത്ത കാണുന്നതിനിടെ പറഞ്ഞു തന്നത്. മാസ്ക് ധരിക്കുന്ന കാര്യവും .. കൈ ഇടക്കിടെ സാനിറ്റൈസർ കൊണ്ട് വൃത്തിയാക്കേണ്ടതിന്റെ ആവശ്യകതയും എല്ലാം.... കൂട്ടുകാരുമായി കളിക്കാനും സംസാരിക്കാനും കഴിയാത്തതിൽ മനസ്സ് വല്ലാതെ വിഷമിച്ചു . ദിവസങ്ങൾ ഒച്ചിഴയും പോലെ.. ബോറടിച്ചു നീങ്ങി . പാഴ് വസ്തുക്കൾ കൊണ്ടു രൂപങ്ങൾ ഉണ്ടാക്കി .. ചിത്രങ്ങൾ വരച്ചു .. കളർ ചെയ്തു .. കുറച്ച് കവിതക്കും കഥക്കുമുള്ള പോയ്ന്റ്സ് പേപ്പറിൽ കുറിച്ചു .. അനിമേഷൻ കാർട്ടൂൺ കണ്ടു .. പിന്നെ ഏറെ പ്രിയപ്പെട്ട കൃഷി വേലകൾക്കും .. ഞാൻ അച്ചനോടൊപ്പം കൂടി. ഇപ്പൊ മനസ്സാകെ സന്തോഷവും, ഉത്സാഹവും മാത്രം ! എല്ലാം കഴിഞ്ഞ് രാത്രി കിടക്കുമ്പോൾ പതിനൊന്നു മണിയാകും. ബുക്സ് വായനയും .. ഡാൻസും കൂട്ടത്തിൽ .. ! ഇടയ്ക്ക് അടുക്കള ജോലിയിൽ അമ്മയെ സഹായിക്കാൻ ഒപ്പം കൂടും. ജനാല വഴി നോക്കുമ്പോൾ .. മുറ്റത്ത് .. കുഞ്ഞു നായ്ക്കുട്ടികളും .. നാനാ ജാതി പക്ഷികളും .. പിന്നെ . പൂച്ച , അണ്ണാൻ .. തുടങ്ങി ജീവികളും ! എല്ലാവർക്കും വേണ്ടത്ര ഭക്ഷണവും .. വെള്ളവും .. ബിസ്‌ക്കറ്റുമെല്ലാം ദിവസവും വച്ചുകൊടുത്തു അവയുടെ വിശപ്പും .. ദാഹവും തീർക്കാറുണ്ട് . പാവം ജീവികൾ .. ! ഏപ്രിൽ പകുതിയോടെ അച്ഛനാണ് ആ വാർത്ത പറഞ്ഞത് .. " നമ്മളെല്ലാം ജാഗ്രതയോടെ ഇരുന്നത് വളരെ പ്രയോജനമായി ! കൊറോണ വൈറസ് കേരളത്തിൽ ഒരുവിധം നന്നായിത്തന്നെ ഒതുങ്ങിക്കഴിഞ്ഞു. എങ്കിലും നമ്മൾ ജാഗ്രത കൈവിട്ടു കൂടാ. ഉത്തരവാദിത്തമുള്ള .. കാര്യക്ഷമതയോടെ നമ്മെ നയിച്ച സർക്കാരിനെ നാം അഭിനന്ദിച്ചെ മതിയാകൂ ! ലോകരാജ്യങ്ങൾ പോലും.. ആരോഗ്യരംഗത്തെ നമ്മുടെ പ്രവർത്തനങ്ങളെ വാഴ്ത്തുന്നുവത്രെ ...നമ്മുടെ രാജ്യം ഇന്ത്യ ... ഞാൻ അഭിമാനിക്കുന്നു...
* സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മാവേലിക്കര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മാവേലിക്കര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- ആലപ്പുഴ ജില്ലയിൽ 25/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കഥ