സി.എച്ച്.എസ്.അടക്കാക്കുണ്ട്/അക്ഷരവൃക്ഷം/ശുചിത്വം...

Schoolwiki സംരംഭത്തിൽ നിന്ന്
21:09, 25 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mohammedrafi (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ശുചിത്വം...


സമ്പൂർണ്ണ സാക്ഷരതതൻ കൊമ്പത്തിരിക്കിലും
തെല്ലുമറപ്പില്ലാതെ എറിയുന്നു മാലിന്യമെമ്പാടും

രാവിൻമറവിൽ നാറുന്ന അഴുക്കിൻ ഭാണ്ഡങ്ങൾ
കൊണ്ടുതള്ളുന്നു റോഡിൻ വശങ്ങളിൽ

സംസ്‍കാരസമ്പന്നർ
കുറ്റബോധം ലവലേശമില്ലാതെ
മാറ്റുക മാനവനവനവന്റെ മാലിന്യസംസ്കരണം

സ്വന്തം കടമയാണെന്നറിഞ്ഞാകട്ടെ
കേരളനാടിന്റെ മക്കൾ തൻ പെരുമാറ്റം

മാറട്ടെ മാറട്ടെ കേരളം മാറട്ടെ
മാതൃകയാവട്ടെ മാലോകർക്കെല്ലാർക്കും


ശ്രീഹരി
5 A സി. എച്ച്. എസ്. എസ്. അടക്കാക്കുണ്ട്
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത