എം.എം.ആർ. എച്ച്.എസ്. എസ് നീറമൺകര/അക്ഷരവൃക്ഷം/കവിത - തിരിച്ചറിവ്
തിരിച്ചറിവ്
രാപകൽ അറിയാതെ ഓടും മാനവർക്ക് ദിനമേതു എന്നുപോലും തിരിയാതെ ആയി... ഭൂവിതു പോരാ പാർക്കാൻ ദൂരെ ചൊവ്വലേയ്ക്ക് പോണുപോലും സുര്യനെ പോലും വെറുതെ വിടില്ല.. യാത്ര പോകുന്നു പേടകം ഒന്ന് സുര്യനെ കാണ്മാൻ.. അങ്ങനെ പ്രപഞ്ചം മൊത്തമായി അങ്ങു അടക്കിവാണീടാം... എന്നു അഹങ്കരിക്കും നേരത്തു.. വന്നിതത്രെ കാണാത്തൊരു ശത്രു വെറും സൂഷ്മാണു രൂപത്തിൽ... കീഴടക്കുന്നതിവേഗം മാനവരാശിയെ അപഹരിക്കുന്നു ലക്ഷം ജീവനുകൾ... അഹന്തയിതു മാറ്റി... മദമത്സരാദികൾ മാറ്റി.. ആവാം മനുഷ്യത്വം.. എന്നു ചിന്തിച്ചു പലരും... തിരിച്ചറിവുണ്ടായി പലർക്കും... വൈകിയ വേളയിതിൽ... ഇനി നമുക്ക് ഒന്നിച്ചൊരുമിക്കാം... നല്ലൊരു നാളേക്കായി..
9A MMRHSS |