വി. എൽ. പി. എസ്. കല്ലൂർ/അക്ഷരവൃക്ഷം/ അകലാം

19:46, 25 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 22214 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= അകലാം      <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അകലാം     

 
പോരാടാൻ നേരമായിന്നു കൂട്ടരേ
പ്രതിരോധ മാർഗത്തിലൂടെ
കണ്ണി പൊട്ടിക്കാം നമുക്കീ ദുരന്തത്തെ
മുക്തി നേടിടാം നമുക്കിതിൻ
അലയൊലിയിൽ നിന്ന്
ഒഴിവാക്കാം സ്നേഹ സന്ദർശനം
വേണ്ടല്ലോ ഹസ്തദാനം
അല്പകാലം അകന്നിരുന്നാലും
പരിഭവിക്കേണ്ട ആരും
പിണങ്ങുക വേണ്ടാ
പരിഹസിച്ചിടേണ്ട നിങ്ങൾ
കരുതലില്ലാ കൂട്ടരേ
നിങ്ങളാൽ തകരുന്നത്
ഒരു ജനതയാണല്ലോ
അകന്നു പോട്ടെ ഈ മാരി
നാട്ടിൽ നിന്നും
ഒരു മനസ്സോടെ ശ്രമിക്കാം
ശുഭ വാർത്തയ്ക്കായ്
ജാഗ്രതയോടെ മുന്നേറാം
 അകലാം ലോകനന്മയ്ക്കായ്
 

അനൂപ് കെ വി
2 ബി വി എൽ പി എസ് കല്ലൂർ
ചേർപ്പ് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത