സെന്റ് പീറ്റേഴ്‌സ് എൽ പി സ്ക്കൂൾ മാലിപ്പുറം/അക്ഷരവൃക്ഷം/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ
<poem>

കുരുന്നുകരങ്ങളാൽ ഞാൻ കുറിച്ചിടുന്നു എൻ്റെയീ പ്രായത്തിൽ ഞാനനുഭവിച്ചൊരു ദുരന്തത്തെ നേരിടുന്നു ഞാൻ നേർക്കുനേർ ഭയത്തോടെ കൊറോണയെന്ന മഹാമാരിയെ തട്ടിയകറ്റിയില്ലേ നീ കൊറോണ എന്നെ ചേർത്തുപിടിച്ചൊരാ ഗുരുക്കന്മാരെയും എൻ പ്രിയകൂട്ടുകാരേവരെയും തട്ടിയകറ്റിയില്ലേ നീയെൻറെ നല്ലോ- രവധിക്കാലവും സന്തോഷങ്ങളും ഇനിയൊരു തലമുറക്കും ദൈവമേ ഈ വിധി നീ വരുത്തിടല്ലേ കൈ കഴുകിടാം അകന്നു നടന്നീടാം കീഴടക്കാമീ കൊറോണതന്നെയും ചെയ്തിടാം കൃഷി നമുക്കു വീട്ടിലും കഴിച്ചിടാം ജൈവപച്ചക്കറിയും പഴങ്ങളും ഉയർത്തിടാം നമ്മുടെ പ്രതിരോധശേഷിയെ നേരിടാം നമുക്കീ മഹാമാരിയെയും