(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കാത്തിരിപ്പ് .......
കോവിഡ് എന്നൊരു നാമധേയം
കാഴ്ചയിൽ നീയാരു കോമളൻ
കാര്യത്തിൽ നീയാരു ഭീകരൻ
കാര്യമില്ലാതെ കയറിവന്ന്
കാലത്തെമാറ്റിയ ക്രൂരൻ
കൈകഴുകി അകറ്റും ഞങ്ങൾ
കാലനായി വന്നൊരു അന്തകനേ
കാത്തിരിക്കുന്നൊരീ ലോകജനത
കൂട്ടമായി നിന്നെ തുരത്തീടുവാൻ
കാലത്തെ വെല്ലുന്ന കരുത്തുമായ്
കാലങ്ങളായ് വന്നുപോകുന്നോരോ മാരികൾ
കദനകഥകൾ ഓരോന്നായ് കേട്ടിടുന്നു
കവിത എഴുതുന്നൊരീ വേളയിലും
കേഴുന്നു ലോകജനത.......
കാത്തിരിക്കുന്നു ശാശ്വതമുക്തിക്കായ്.........