13:57, 25 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Anilkb(സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഒരു കുഞ്ഞു ഭീകരൻ
ദൈവത്തിൻ കൈകളിൽ ഭദ്രമായിരുന്ന ജീവിതം
ഇന്ന്,
അപഹരിച്ചെടുത്തൂ കെറോണ എന്ന
"കുഞ്ഞു ഭീകരൻ "
മിഴി ചിമ്മുന്ന വേഗത്തിൽ പടരുന്നു
മനുഷ്യനയനങ്ങളെ വിഡ്ഢികളാക്കി
ഒരു സ്പർശം അതിലൂടെ മാത്രം ------
അവൻ നടത്തുന്നു മനുഷ്യക്കുരുതികൾ
താണ്ഡവമാടുന്നു വിശ്വമാകെ
ദൈവമോ വെറും നിസ്സഹായനാകുന്നൂ..
കാണരുത് ---- മിണ്ടരുത് ------ സ്പർശനവുമരുത്
ഹേ മനുഷ്യാ -------
അകലം പാലിക്കാം ഐക്യത്തോടെ മുന്നേറാം
പ്രതിരോധിക്കാം കേവലമൊരു
കൊറോണ എന്ന വൈറസിനെ.