കേമത്തരം കാട്ടാൻ മുൻപന്തിയിൽ നിന്നോർ
കേണിടുന്നു അല്പം ശ്വാസത്തിനായി
കേട്ടവർ കേട്ടവർ അടയ്ക്കുന്നു മാർഗ്ഗങ്ങൾ
കേറി വരാതെ തടഞ്ഞിടുവാൻ
കണ്ണിലും കാണാത്ത കാതിലും കേൾക്കാത്ത കൊറോണ നീയിത്ര ഭീകരനോ
ആണവ ആയുധകോപ്പുകൾ പോലും നിൻ
ആനന്ദ നൃത്തത്തിൻ കളിപ്പാവയോ
സങ്കടമുണ്ട് മനസകമെല്ലാമേ
സജ്ജരാം മനുജരെ ഓർത്തിടുമ്പോൾ
സത്യത്തിൽ ഈ ഗതി ചൂണ്ടിക്കാട്ടുന്നത് സത്യമാർഗ്ഗത്തിൻ ദിശയല്ലയോ
അഹന്തകളെല്ലാമേ വെടിയുക മനുഷ്യാ നീ
അഹങ്കാരിക്കേണ്ടവൻ അവനല്ലയോ
നിസ്സാരനായ് കൃമികീടത്തെ കാണാതെ
നിന്റെ നിസ്സാരത ഓർക്കുക നീ