മരണം വരുമെന്നറിഞ്ഞിട്ടുമവരിതാ
പോർമുഖത്തങ്ങനെ നിൽക്കുന്നു
ആതുരസേവകർ നിയമപാലകർ
അവരെല്ലാം നമുക്കായി ചെയ്യുന്നു
സേവനം ശുശ്രുഷ നിയന്ത്രണം
അങ്ങനെ അവരിതാ നിറയുന്നു
അറുതിയും വറുതിയും പോയ്മറയും
മഹാമാരിതൻ കാലം നിലയ്ക്കും
നല്ലൊരുനാളെക്കായ് മിഴിതുറക്കാം
ഈ ലോകം തുറക്കാം നന്മക്കായി
ഈ ലോകം പുലരട്ടെ എന്നുമെന്നും .