മോഡൽ റസിഡൻഷ്യൽ സ്കൂൾ, പെരിങ്ങോട്ടുകുറിശ്ശി/അക്ഷരവൃക്ഷം/ജാഗ്രത
ജാഗ്രത
ഇന്ന് ലോകമെമ്പാടും ഭയപ്പെടുത്തുന്ന വാക്കാണ് കോവിഡ് 19.ഈ വൈറസ് വന്നത് ചൈനയിലെ വുഹാനിൽ നിന്നാണ്. ഇന്ത്യയിലും മറ്റെല്ലാ രാജ്യത്തും ഈ വൈറസ് കാട്ടു തീ പോലെ പടർന്നിരിക്കുന്നു. ഒരുപാട് ആളുകൾ ഈ രോഗത്തിന് ഇരയായി "കോവിഡ് 19"എന്നത് കൊറോണ വൈറസ് ഡിസീസ് 2019 എന്നതിന്റെ ചുരുക്കെഴുത്താണ്. നോവൽ കൊറോണ വൈറസ് പടർത്തുന്ന മാരക രോഗമാണിത്. ലോകത്താകമാനം ഈ രോഗം വന്ന് 1.5 ലക്ഷത്തിലേറെപേർ മരിച്ചു. ദിനംപ്രതി മരണ സംഖ്യ ഉയരുകയും ചെയ്യുന്നു. മനുഷ്യന്റെ നിയന്ത്രണങ്ങൾക്ക് അതീതമായി ഇപ്പോഴും ഈ രോഗം മനുഷ്യരെ കാർന്നു തിന്നു കൊണ്ടിരിക്കുന്നു. ജാഗ്രതയോടെയുള്ള മുൻകരുതൽ ഒരു പരിധിവരെ പരിഹാരമാവും. എങ്കിലും നാം വളരെ പേടിക്കേണ്ട ഒന്നാണ് ഈ കോവിഡ് 19. ഈ വൈറസ് പെട്ടന്ന് വയസ്സായവരിലും കുട്ടികളിലും പടർന്നുപിടിക്കാൻ സാധ്യതയുണ്ട്. അതിനാൽ അറുപതു വയസിനു മുകളിലുള്ളവരും കുട്ടികളും പുറത്തിറങ്ങരുത്. എല്ലാ അർഥത്തിലും നാം മുൻ കരുതലുകളെടുക്കണമെന്ന് നമ്മുടെ ബഹുമാനപെട്ട മുഖ്യമന്ത്രിയും ആരോഗ്യ വകുപ്പും ഓർമ്മിപ്പിച്ചു കൊണ്ടേയിരിക്കുന്നു . കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായുള്ള ലോക്ക് ഡൗൺ മെയ് 3 വരെ നീട്ടിയിരിക്കുകയാണ് . ഇന്ത്യയിലും മറ്റുപല രാജ്യങ്ങളിലും കോവിഡ് 19 പിടിമുറുക്കിയിരിക്കുമ്പോൾ കടുത്ത നിയന്ത്രണങ്ങൾ തുടർന്നുകൊണ്ടുപോയെ പറ്റൂ. ആരോഗ്യ മേഖലയിൽ പേരു കേട്ട ഇറ്റലി, അമേരിക്ക ഫ്രാൻസ് ,സ്പെയിൻ തുടങ്ങിയ പല രാജ്യത്തും മരണ നിരക്ക് കുത്തനെ ഉയർന്നു കൊണ്ടിരിക്കുകയാണ്. അതുകൊണ്ട് ജീവൻ രക്ഷിക്കാൻ ലോക്ക് ഡൗൺ നീട്ടുന്നത് മാത്രമാണ് പോം വഴി. ഇനിയും മരണസംഖ്യ ഉയരാതിരിക്കട്ടെ എന്ന് പ്രാർത്ഥിക്കാം. ആരോഗ്യ മേഖലയിലെ മുഴുവൻ ജീവനക്കാർക്കും അവരെ ഏകോപിപ്പിക്കുന്ന ഭരണകൂടത്തിനും പോലീസ് സേനയ്ക്കും സന്നദ്ധ സംഘടനകൾക്കും അതുപോലെ ആഘോഷങ്ങളെല്ലാം മാറ്റിവെച്ചും കർശന നിയന്ത്രണങ്ങൾ അനുസരിച്ചും വീടുകളിൽ തന്നെ കഴിയുന്ന നാം ഉൾപ്പെടുന്ന സമൂഹത്തിനും നന്ദി പറയാം.ഒരുപിടി അന്നത്തിനായി കൈനീട്ടുന്നവരെ സംരക്ഷിക്കാം. നമുക്കൊറ്റക്കെട്ടായി "കോവിഡ് 19" എന്ന മഹാവിപത്തിനെ തുരത്തി ഓടിക്കാം.
സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കുഴൽമന്ദം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കുഴൽമന്ദം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- പാലക്കാട് ജില്ലയിൽ 25/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം