23:00, 24 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14755.(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= നമസ്കരിക്കാം <!-- തലക്കെട്ട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
നമസ്കരിക്കാം
ലോകത്തെയാകെ ഗ്രസിച്ചിടുന്ന
മഹാമാരിയല്ലോ ഈ കൊറോണ
വൈറസുബാധയേറ്റാലോ മാനുഷർ
ഐസൊലേഷൻ തൻ വാർഡിലാകും
വൈറസ് ബാധയെ പേടിച്ചു മാനുഷർ
വീട്ടിനകത്തടങ്ങി നിൽപ്പൂ
തീവണ്ടിയില്ല വിമാനമില്ല
ബസ്സില്ല കാറില്ല ഓട്ടോയില്ല
ഏവരും വീട്ടിൽ ചടഞ്ഞിരിപ്പൂ
എങ്ങുമേ പോകാനും ധൈര്യമില്ല
ജീവിതയാത്ര തൻ താളം മാറി
ലോകമേ ലോക്ഡൗണിൽ പെട്ടിരിപ്പൂ
ഒത്തിരിയാളുകൾ ചത്തൊടുങ്ങി
വൈറസ് ബാധയാം കൊറോണ മൂലം
ഷെയ്ക്കാൻഡ് വേണ്ട നമസ്തേ മാത്രം
കൈകൾ കഴുകണം നേരം തോറും
മാസ്തുകൾ കെട്ടിവരിഞ്ഞിടേണം
ഈ മഹാവ്യാധിയെ മാറ്റിനിർത്താൻ
ഒത്തൊരുമിച്ച് നാം പടപൊരുതാം
ആതുരസേവകരൊക്കെയെയും
പോലീസുകാരായവരൊക്കെയെയും
നെഞ്ചോടുചേർത്ത് നമസ്കരിക്കാം