ഊർപ്പള്ളി എൽ പി എസ്/അക്ഷരവൃക്ഷം/കോവിഡ്-19

Schoolwiki സംരംഭത്തിൽ നിന്ന്
കോവിഡ്-19


         കോവിഡ്-19
ലോകം മുഴുവൻ പടർന്നു പിടിച്ചൊരു
കോവിഡിനെ നാം നേരിടേണം
ഈ മഹാമാരിയെ നേരി‍ടുവാനായ്
നമ്മൾ ശുചി‍‍ത്ം പാലിക്കേണം
സാനിറൈറസർ ഉപയോഗിച്ച് നാം
കൈകൾ വ്യത്തിയായ് സൂക്ഷിക്കണം
കോവിഡിനെ അതിജീവിക്കാനായി
മാസ്ക്ക്കളൊക്കെ ധരിച്ചിടേണം
ഇടയ്ക്കിടെ കണ്ണും മൂക്കൂം വായയും
നമ്മൾ തൊടാതെ സൂക്ഷിക്കണം
ഇടയ്ക്കിടെ രണ്ടു കരങ്ങളും നാം
സോപ്പുപയോഗിച്ച് കഴുകിടേണം
നമ്മളെ രക്ഷിക്കാൻ ഓടി നടക്കുന്ന
ഡോക്ടറും പോലീസും നേഴ്സുമാരും
പറയുന്നതൊക്കെ നാം കേട്ടിടേണം
അനാവശ്യമായി പുറത്തിറങ്ങാതെ
നാം കോവിഡിനെ പ്രതിരോധിക്കണം
                              ആര്യനന്ദ വി വി
 

ആര്യനന്ദ വി വി
4A ഊർപ്പള്ളി എൽ പി
മട്ടന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - supriya തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത

കോവിഡ് 19 കൊറോണക്കാലം
      കൂട്ടുകാരെ ഇന്ന് ലോകം മുഴുവൻ ആശങ്കയിലാണല്ലോ. അതിനാൽ എല്ലാ രാജ്യങ്ങളും വളരെ കൂടുതൽ ശ്രദ്ധയിലാണ്. അതിനാൽ നമ്മളും കൈകൾ സോപ്പിട്ട് കഴുകുകയും നല്ല ശുചിത്വത്തോടെ ജീവിക്കുകയും വേണം. കൊറോണ വൈറസ്  കോവിഡ് -19 എന്ന രോഗം ലോകം മുഴുവൻ അലയുകയാണ്. ആ രോഗത്തിന് വാക്സിനോ മരുന്നോ കണ്ടുപിടിക്കാൻ മനുഷ്യരാശിക്ക് സാധിച്ചിട്ടില്ല. അത് മനുഷ്യൻ പ്രക്രതിയെ ദുരുപയോഗം ചെയ്തതുമൂലമാണ്. പരിസ്ഥിതി മലിനീകരണം,ശുചിത്വമില്ലായ്മ എന്നിവയൊക്കെ കാരണമാണ്.  മ്യഗങ്ങളിലൂടെയും പക്ഷികളിലൂടെയും ഇങ്ങനെയുള്ള പല രോഗങ്ങളായ നിപ്പ, പക്ഷിപ്പനി,സാർസ് എന്നീ രോഗങ്ങൾ മൂലം ധാരാളം മനുഷ്യർ ജീവനൊടുങ്ങുന്നു. വിവിധ രാജ്യങ്ങളിൽ താമസിക്കുന്ന നമ്മു‍ടെ സഹോദരങ്ങൾ ഈ ലോകത്തോട് വിടപറ‍ഞ്ഞുകഴിഞ്ഞു. ഇന്ന് നമ്മുടെ കൊച്ചുഗ്രാമവും ഭീതിയിലാണ്. അതുകൊണ്ട് കൂട്ടുകാരെ നമ്മൾ അനാവശ്യമായി പുറത്തിറങ്ങി അലഞ്ഞ് നടക്കരുത്. പുറത്ത് പോയിവന്നാൽ 20 സെക്കൻ് കൈകൾ സോപ്പിട്ട് കഴുകണം കാരണം കോവിഡ് -19 എന്ന രോഗം മനുഷ്യരിലൂടെയാണ് പടരുന്നത്. സമ്പർക്കവും അനാവശ്യ യാത്രയും ഒഴിവാക്കു.... .ഓരോ ജീവനും വിലപ്പെട്ടതാണ്

STAY HOME STAY SAFE

ആയിഷ മുഹമ്മദ്
3A ഊർപ്പള്ളി എൽ പി
മട്ടന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം