മാരി മാരി മഹാമാരി ലോകത്താകെ പടരും വ്യാധി കൊറോണയെന്നൊരു മഹാവ്യാധി സവർണ്ണനുമില്ല അവർണ്ണനുമില്ല കൊറോണക്കെല്ലാരുമൊരുപോലെ അഹങ്കാരമെവിടെ പരിഷ്കാരമെവിടെ ഭയമേകും ചിന്തകൾ മാത്രം തമ്മിലകന്നും മനസ്സൊന്നിച്ചും കൊറോണയെന്ന വൈറസ്സിൽനിന്നും പെട്ടെന്നൊരു മുക്തി നേടുക നാം .
സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത