എൽ.എം.എൽപി.എസ്..കരീപ്പുറം /അക്ഷരവൃക്ഷം /കൊറോണ വൈറസ്

Schoolwiki സംരംഭത്തിൽ നിന്ന്
19:07, 24 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42238* (സംവാദം | സംഭാവനകൾ)

തിരിച്ചുവിടൽ താൾ
കൊറോണ വൈറസ്

മാ‍‍ർച്ച് മാസത്തെ പരീക്ഷ കഴിഞ്ഞാൽ രണ്ടുമാസം സ്കൂളിൽ പോകണ്ട, കളിക്കാം. പിന്നെ പുതിയ സ്കൂളിൽ അ‍ഞ്ചാം ക്ലാസിൽ പോകണം. പരീക്ഷ എനിക്ക് പേടിതന്നെയാണ്. പരീക്ഷ എങ്ങനെയെങ്കിലും ഒന്നു കഴിഞ്ഞാമതി യെന്ന് ചിന്തിച്ചിരിക്കുമ്പോഴാണ് വിദേശത്തു നിന്ന് കോറോണ വന്നുവെന്ന് അമ്മയും അച്ഛനും ടീച്ച‍ർമാരും പറയുന്നത് കേട്ടത്. കോറോണ കൂടുന്നതിനാൽ ഇനി പരീക്ഷ നടത്തേണ്ടതില്ലെന്നും പരീക്ഷ എഴുതാതെ തന്നെ അടുത്ത ക്ലാസുകളിലേയ്ക്ക് ചേ‍ർത്തുകൊള്ളാൻ നമ്മുടെ സ‍‍‍ർക്കാരിന്റെ അനുമതി ലഭിക്കും എന്ന് അമ്മ പറഞ്ഞു. ഇപ്പോൾ എനിക്കും എന്റെ അനുജനും അവധിയാണ്. സാധാരണ ഞങ്ങൾ രണ്ടു പേരും മാത്രമേ അവധിക്കാലത്ത് വീട്ടിലുണ്ടാകാറുള്ളു. കോറോണ വന്നതുകൊണ്ട് അമ്മയും അച്ഛനും കൂലിവേയ്ക്ക് പോകുന്നില്ല. ഞങ്ങൾ നാലുപേരും വീട്ടിലുണ്ട്. വേലയില്ലാത്തതു കൊണ്ട് കൂലിയും ഇല്ല. എങ്കിലും സ‍ർക്കാർ ഞങ്ങൾക്ക് അരിയും സാധനങ്ങളും തന്നു സഹായിച്ചു. കോറോണ വരും എന്നു പറഞ്ഞ് അനുജനെ കൂട്ടുകാരുമായി കളിക്കാൻ വിടാറില്ല. കോറോണയെ വീട്ടിൽ വിളിച്ചോണ്ടു വരില്ല എന്നു പറഞ്ഞാലും അമ്മ വിടില്ല. അനുജൻ എന്നോടോപ്പമാണ് ഇപ്പോൾ കളിക്കുന്നത്. അതു കൊണ്ട് കോറോണയെ ആരും കേൾക്കാതെ ഞാൻ കോറോണ ആന്റി എന്നു വിളിച്ചു തുടങ്ങി. അയലത്തെ വീട്ടിലെ കോളേജിൽ പഠിക്കുന്ന ചേച്ചി വീട്ടിൽ വന്നപ്പോൾ ഞാൻ കോറോണ ആന്റിയെ കുറിച്ച് ചോദിച്ചു. ഞാൻ പറയുന്നത് കേട്ട് ചേച്ചി എന്നെ കളിയാക്കി ചിരിക്കാൻ തുടങ്ങി. ആ ചേച്ചിയാണ് എനിക്ക് പറഞ്ഞു തന്നത് കോറോണ ആന്റി അല്ലെന്നും അതൊരു രോഗം പരത്തുന്ന വൈറസ് ആണെന്നും. ‍ഞാൻ വിചാരിച്ചത് ബീച്ചിലൊക്കെ കാണുന്ന സായിപ്പിനേയും മദാമ്മയേയും പോലെ വിദേശത്തുനിന്നും വന്ന ആരെങ്കിലും ആയിരിക്കും എന്നായിരുന്നു. എനിക്ക് കോറോണ വൈറസിനെ പേടിയാണ്. അച്ഛനും അമ്മയും അനുജനും വീട്ടീന്ന് പുറത്തിറങ്ങാൻ ഞാൻ സമ്മതിക്കില്ല. കോറോണ വൈറസ് എത്രയും പെട്ടെന്ന് നമ്മുടെ നാട്ടീന്ന് പോയാമതി.

സജന എ
4 എ എൽ.എം.എൽപി.എസ്..കരീപ്പുറം
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ