എം.പി.വി.എച്ച്.എസ്.എസ്. കുമ്പഴ/അക്ഷരവൃക്ഷം/അദൃശ്യ രൂപി

18:45, 24 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mpvhsskumbazha (സംവാദം | സംഭാവനകൾ) (oo)

ലോകം വിറക്കുന്നു

കൊറോണതൻ ഭീതിത പേരുകേട്ട്...

മരണഭീതിയിലുഴലുന്നു മാനുജനം..

കാണാനില്ലാത്ത കേട്ടറിയുന്ന..

ഭീകരരൂപിയേയോർത്ത്..

ഇന്നു വിടചൊല്ലുമവൻ, നാളെയെന്നോർത്ത് -

കഴിയവേ...

ഭീകര നൃത്തം ചവിട്ടി ധരണി-

യുഴുതു മറിക്കുന്നു ആ അദൃശ്യരൂപി

വിണ്ണിലെ മാലാഖമാർ കണ്ണീർ-

പൊഴിക്കുമ്പോൾ

മണ്ണിലെ മാലാഖമാർ കൃപ ചൊരിഞ്ഞീടു-

ന്നുവർ തൻ ജീവിതം ദാനമേകി..